Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെമി ലക്ഷ്യമിട്ട് ഇന്ത്യ മലേഷ്യയെ നേരിടും
text_fieldsbookmark_border
ഗോൾഡ്കോസ്റ്റ്: സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ ഹോക്കി ടീം ചൊവ്വാഴ്ച മലേഷ്യയെ നേരിടും. ടൂർണമെൻറിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല എന്നുള്ളതാണ് ഇന്ത്യൻ ക്യാമ്പിന് ആശ്വാസം പകരുന്നത്. ആദ്യ മത്സരത്തിൽ അവസാന നിമിഷം വഴങ്ങിയ ഗോളുകളിൽ ചിരവൈരികളായ പാകിസ്താനോട് സമനിലയിൽ കുരുങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ വെയിൽസിനെ 4-3ന് തോൽപിച്ചിരുന്നു. യുവതാരം ദിൽപ്രീദ് സിങ്ങിെൻറ ഫോമും കൂടാതെ പ്രതിരോധഭടനായ ഹർമൻ പ്രീത് സിങ്ങും ഗോളുകൾ അടിച്ചുകൂട്ടുന്നതും ഇന്ത്യക്ക് ആശ്വാസം പകരുന്നു. എന്നാൽ, ഗോൾ സ്കോർ ചെയ്യുന്നതിലല്ല അവസാന നിമിഷങ്ങളിൽ ഗോളുകൾ വഴങ്ങുന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം െവയിൽസിനെതിരായ മത്സരത്തിെൻറ 58ാം മിനിറ്റിലായിരുന്നു പെനാൽറ്റി കോർണർ വഴങ്ങിയത്.
Next Story
