Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി​യി​ൽ ച​ക്​​ദേ...

ഹോ​ക്കി​യി​ൽ ച​ക്​​ദേ ഇ​ന്ത്യ

text_fields
bookmark_border
ഹോ​ക്കി​യി​ൽ ച​ക്​​ദേ ഇ​ന്ത്യ
cancel
camera_alt????????????????????? ????? ??????? ???????????? ??????????? ?????????

​ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ൽ തോ​റ്റ​തി​ന്​ ഇ​ന്ത്യ ഹോ​ക്കി​യി​ൽ ക​ണ​ക്കു​തീ​ർ​ത്തു. ലോ​ക ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ലി​ൽ പാ​കി​സ്​​താ​നെ 7-1ന്​ ​നാ​ണം​കെ​ടു​ത്തി​യാ​ണ്​ ഇ​ന്ത്യ ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്ന​ത്​. ഗ്രൂ​പ്​ ‘ബി’​യി​ൽ അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ അ​നാ​യാ​സ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ ലീ​ഗ്​ സെ​മി​ഫൈ​ന​ലി​​ൽ ഇ​ന്ത്യ​ൻ സം​ഘം ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ഗ്രൂ​പ്​ ‘ബി’​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. നെ​ത​ർ​ല​ൻ​ഡ്​​സി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ അ​വ​സാ​ന മ​ത്സ​രം. മൂ​ന്നു മ​ത്സ​ര​ത്തി​ലും തോ​റ്റ പാ​കി​സ്​​താ​ന്​ ഇ​തോ​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​ന​വ​ഴി പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു. സ്​​കോ​ട്ട്​​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ പാ​കി​സ്​​താ​​​െൻറ അ​വ​സാ​ന മ​ത്സ​രം. 

സ്​​കോ​ട്ട്​​ല​ൻ​ഡി​നെ​യും കാ​ന​ഡ​യെ​യും ത​ക​ർ​ത്തെ​റി​ഞ്ഞ്​ മു​ന്നേ​റി​യി​രു​ന്ന ഇ​ന്ത്യ​ക്ക്​ പാ​കി​സ്​​താ​ൻ എ​തി​രാ​ളി​ക​ളേ ആ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​ക്കാ​യി ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്, ത​ൽ​വീ​ന്ദ​ർ സി​ങ്, ആ​കാ​ശ്​​ദീ​പ്​ സി​ങ് എ​ന്നി​വ​ർ ര​ണ്ടു ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ൾ പ്ര​ദീ​പ്​ മോ​ർ ഒ​രു ഗോ​ൾ നേ​ടി. ആ​ദ്യ പ​ത്തു മി​നി​റ്റ്​ മാ​ത്ര​മേ പാ​കി​സ്​​താ​ൻ ഇ​ന്ത്യ​ക്കെ​തി​രെ ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. തു​ട​ക്ക​ത്തി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ല​ഭി​ച്ചെ​ങ്കി​ലും ത​ല​നാ​രി​ഴ​ക്ക്​ പ​ന്ത്​ പു​റ​ത്തു​പോ​യി. പി​ന്നീ​ട്​ ക​ളി​യി​ൽ ഇ​ന്ത്യ ആ​ധി​പ​ത്യം സ്​​ഥാ​പി​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്.

13ാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങാ​ണ്​ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ലോ ​ഗ്രൗ​ണ്ട്​ ഫ്ലി​ക്കി​ലൂ​ടെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ൽ​വീ​ന്ദ​ർ സി​ങ്ങാ​ണ്​ ര​ണ്ടാം ഗോ​ൾ നേ​ടു​ന്ന​ത്. എ​സ്.​വി. സു​നി​ൽ, സ​ത്​​ബീ​ർ സി​ങ്​ എ​ന്നി​വ​രു​ടെ പാ​സി​ലാ​ണ്​ ത​ൽ​വീ​ന്ദ​ർ ഗോ​ൾ നേ​ടു​ന്ന​ത്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ൽ​വീ​ന്ദ​ർ ത​​​െൻറ ര​ണ്ടാം ഗോ​ളും നേ​ടി. ര​ണ്ടാം പ​കു​തി​യി​ലും ഇ​ന്ത്യ​യു​െ​ട ഗോ​ൾ​ദാ​ഹം അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല.

ഇ​ത്ത​വ​ണ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്​ ര​ണ്ടാം ഗോ​ൾ നേ​ടി​യ​തോ​ടെ ഇ​ന്ത്യ നാ​ലു ഗോ​ളു​ക​ൾ​ക്ക്​ മു​ന്നി​ലെ​ത്തി. ആ​കാ​ശ്​ ദീ​പാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം ഗോ​ൾ നേ​ടി​യ​ത്. സു​ന്ദ​ര​മാ​യ ഫീ​ൽ​ഡ്​ ഗോ​ളി​ലാ​ണ്​ താ​രം സ്​​കോ​ർ ക​ണ്ടെ​ത്തി​യ​ത്. പ്ര​തീ​പ്​ മോ​ർ 49ാം മി​നി​റ്റി​ൽ ആ​റാം ഗോ​ളും ആ​കാ​ശ്​ സി​ങ്​ അ​വ​സാ​ന ഗോ​ളും നേ​ടി. 57ാം മി​നി​റ്റി​ൽ ഉ​മ​ർ ഭ​ട്ടാ​ണ്​ പാ​കി​സ്​​താ​​​െൻറ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Hockey LeagueIndia News
News Summary - india win world hockey league
Next Story