You are here
ഏഷ്യ കപ്പ് ഹോക്കി: പുതിയ പരിശീലകന് കീഴിൽ ജപ്പാനെ 5-1ന് തകർത്ത് ഇന്ത്യ
ധാക്ക: പുതിയ പരിശീലകൻ സോർഡ് മരീനെക്കു കീഴിൽ ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യക്ക് സൂപ്പർ ജയത്തോടെ തുടക്കം. ബംഗ്ലാദേശിൽ ആരംഭിച്ച 10ാമത് ഏഷ്യ കപ്പ് ഹോക്കിയിലാണ് ജപ്പാനെ 5-1ന് തകർത്ത് ഇന്ത്യൻ പട വമ്പൻ ജയത്തോടെ തുടക്കംകുറിച്ചത്. ആവേശകരമായ പോരിൽ എല്ലാ ക്വാർട്ടറിലും ഇന്ത്യൻ താരങ്ങൾ വലകുലുക്കി.
മൂന്നാം മിനിറ്റിൽ തന്നെ എസ്.വി. സുനിലാണ് ജപ്പാെൻറ വലയിൽ പന്തെത്തിച്ച് ഗോൾ വേട്ടക്ക് തുടക്കം കുറിക്കുന്നത്. ലളിത് ഉപാധ്യായ (22ാം മിനിറ്റ്), രമൺദീപ് സിങ് (33ാം മിനിറ്റ്) എന്നിവർ വലകുലുക്കിയപ്പോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്(35,48) രണ്ടു ഗോളുകളുമായി കളിയിലെ താരമായി.
നാലാം മിനിറ്റിൽ ജപ്പാെൻറ കിൻജി കിറ്റസാറ്റോയാണ് ജപ്പാെൻറ ആശ്വാസ ഗോൾ നേടിയത്. ആതിേഥയരായ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.