Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ ഹോ​ക്കി: ഇ​ന്ത്യ-​ബെ​ൽ​ജി​യം പോ​രാ​ട്ടം സ​മ​നി​ല​യി​ൽ (2-2)

text_fields
bookmark_border
ലോ​ക​ക​പ്പ്​ ഹോ​ക്കി: ഇ​ന്ത്യ-​ബെ​ൽ​ജി​യം പോ​രാ​ട്ടം സ​മ​നി​ല​യി​ൽ (2-2)
cancel
ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ്​ ഹോ​ക്കി​യി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ന്​ ആ​വേ​ശ സ​മ​നി​ല. ര​ണ്ട്​ പ​കു​തി​ക​ൾ ര​ണ്ട്​ ടീ​മു​ക​ളും ചേ​ർ​ത്ത്​ പ​കു​ത്തെ​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യും ബെ​ൽ​ജി​യ​വും 2-2ന്​ ​ക​രു​ത്തു​കാ​ട്ടി പി​രി​ഞ്ഞു. മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ബെ​ൽ​ജി​​യ​ത്തെ പി​ടി​ച്ചു​കെ​ട്ടി അ​ഞ്ചാം റാ​ങ്കു​കാ​രാ​യ ഇ​ന്ത്യ​ ലോ​ക​ക​പ്പ്​ ഹോ​ക്കി പൂ​ൾ ‘സി’​യി​ൽ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി. പേ​രും പെ​രു​മ​യും​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ക​ളി​യും. ആ​ദ്യ ര​ണ്ടു​ ക്വാ​ർ​ട്ട​റു​ക​ൾ ബെ​ൽ​ജി​യം നി​റ​ഞ്ഞു​ക​ളി​ച്ച​പ്പോ​ൾ, അ​വ​സാ​ന ര​ണ്ടു ക്വാ​ർ​ട്ട​റു​ക​ൾ ഇ​ന്ത്യ പ​കു​ത്തെ​ടു​ത്തു.

ഉ​ജ്ജ്വ​ല​മാ​യ മു​ന്നേ​റ്റ​ങ്ങ​ളും ക​ന​ത്ത പ്ര​തി​രോ​ധ​വു​മാ​യി ര​ണ്ടു​ ലോ​േ​കാ​ത്ത​ര നി​ര​ക​ൾ വെ​ല്ലു​വി​ളി​ച്ച​പ്പോ​ൾ ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ലെ നി​റ​ഞ്ഞു​ക​വി​ഞ്ഞ ഗാ​ല​റി​ക്കും അ​തൊ​രു സു​ന്ദ​ര​ക്കാ​ഴ്​​ച​യാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ഞ്ചു​ ഗോ​ളി​ന്​ ത​ക​ർ​ത്ത ഇ​ന്ത്യ ത​ന്നെ​യാ​ണ്​ പൂ​ളി​ൽ ഒ​ന്നാ​മ​ത്. ഇ​ന്ത്യ​ക്കും ബെ​ൽ​ജി​യ​ത്തി​നും നാ​ലു​ പോ​യ​ൻ​റാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യു​ടെ മു​ൻ​തൂ​ക്കം ഇ​ന്ത്യ​ക്കൊ​പ്പം. ഇ​നി, ഡി​സം​ബ​ർ എ​ട്ടി​​െൻറ പോ​രാ​ട്ടം പൂ​ളി​ലെ വി​ധി നി​ർ​ണ​യി​ക്കും. ബെ​ൽ​ജി​യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ഇ​ന്ത്യ കാ​ന​​ഡ​യെ​യും നേ​രി​ടും.

അ​ടി, തി​രി​ച്ച​ടി
വി​സി​ലി​നു പി​ന്നാ​ലെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ നേ​ടി ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്ന്​ അ​പ​ക​ടം നീ​ക്കി​യ​ത്​ ക​ഷ്​​ട​പ്പെ​ട്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​ശ്വാ​സ​ത്തി​ന്​ അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. തു​ട​ർ​ച്ച​യാ​യി വീ​ണ പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ​ക്കൊ​ടു​വി​ൽ എ​ട്ടാം മി​നി​റ്റി​ൽ ബെ​ൽ​ജി​യം സ്​​കോ​ർ ചെ​യ്​​തു. അ​ല​ക്​​സാ​ണ്ട​ർ ഹ​െൻറി​ക്​​സാ​യി​രു​ന്നു സ്​​കോ​റ​ർ. ഭ​യ​പ്പാ​ടോ​ടെ ക​ളി​ച്ച ഇ​ന്ത്യ​ൻ ഗോ​ൾ​മു​ഖ​ത്തേ​ക്ക്​ ചെ​മ്പ​ട ഇ​ര​മ്പി​യാ​ർ​ത്തു. ശ്രീ​ജേ​ഷും പ്ര​തി​രോ​ധ​ത്തി​ൽ വ​രു​ൺ കു​മാ​റും ഹ​ർ​മ​ൻ​പ്രീ​തും ബി​രേ​ന്ദ്ര ല​​​ക്ര​യു​മെ​ല്ലാം തീ​ർ​ത്ത മ​തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ര​ക്ഷ. എ​ന്നാ​ൽ, ര​ണ്ടാം ക്വാ​ർ​ട്ട​ർ പി​രി​യും മു​േ​മ്പ തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി. പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ലൂ​ടെ​യു​ള്ള ഷോ​ട്ട്​ ബെ​ൽ​ജി​യം താ​രം ഫൗ​ൾ ചെ​യ്​​ത​പ്പോ​ൾ ല​ഭി​ച്ച പെ​നാ​ൽ​റ്റി സ്​​ട്രോ​ക്ക്​ ഹ​ർ​മ​ൻ പ്രീ​ത്​ സി​ങ്​ ല​ക്ഷ്യം തെ​റ്റി​ക്കാ​തെ ഗോ​ളാ​ക്കി (30).

ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ഇ​ന്ത്യ ഒ​രു​പി​ടി അ​വ​സ​ര​ങ്ങ​ൾ ത​ന്നെ സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും അ​വ​സാ​ന ക്വാ​ർ​ട്ട​റി​ലാ​ണ്​ ഗോ​ളെ​ത്തി​യ​ത്. 47ാം മി​നി​റ്റി​ൽ ഇ​ട​തു പാ​ർ​ശ്വ​ത്തി​ലൂ​ടെ കോ​ത​ജി​ത്​ ന​ട​ത്തി​യ മു​ന്നേ​റ്റം സി​മ്രാ​ൻ​ജി​ത്​ മ​നോ​ഹ​ര​മാ​യി ഫി​നി​ഷ്​ ചെ​യ്​​ത്​ ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചു. അവസാന മിനിറ്റിൽ ഗോ​ളി​യെ പി​ൻ​വ​ലി​ച്ച്​ മു​ന്നേ​റ്റ​ത്തി​ലേ​ക്ക്​ ഒ​രാ​ളെ കൂ​ടി​യെ​ത്തി​ച്ചാ​ണ്​ ബെൽജിയം പോരാടിയത്​. അതിന്​ ഫലവുംക​ണ്ടു. സി​മ​ൺ ഗൗ​ഗ്​​നാ​ഡ്​ സ​മ​നി​ല ഗോ​ള​ടി​ച്ച്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​ജ​യം ത​ട്ടി​പ്പ​റി​ച്ചു. ​പ്ര​തി​രോ​ധ താ​രം വ​രു​ൺ കു​മാ​റാ​ണ്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്.
കാ​ന​ഡ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newshockey world cup 2018india vs belgium
News Summary - india vs belgium -hockey world cup 2018, Hockey- Sports news
Next Story