Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി: ഇന്ത്യൻ...

ഹോക്കി: ഇന്ത്യൻ വനിതകൾക്ക്​  ഫൈനലിൽ തോൽവി

text_fields
bookmark_border
ഹോക്കി: ഇന്ത്യൻ വനിതകൾക്ക്​  ഫൈനലിൽ തോൽവി
cancel
ദോൻഗെ സിറ്റി (കൊറിയ): ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക്​ തോൽവി. ആദ്യ റൗണ്ടിൽ ഏറ്റവും കൂടുതൽ പോയൻറുമായി ഫൈനലിലെത്തിയ ഇന്ത്യയെ ആതിഥേയരായ ദക്ഷിണ കൊറിയയാണ്​ 1-0ത്തിന്​ തോൽപിച്ചത്​.

24ാം മിനിറ്റിൽ യങ്​സിൽ ലീയാണ്​ കൊറിയയുടെ വിജയഗോൾ നേടിയത്​. മത്സരത്തിലുട നീളം മികച്ച പ്രതിരോധത്തിലൂന്നി കളിച്ച കൊറിയ ഇന്ത്യയെ ഗോൾനേടാൻ അനുവദിച്ചില്ല. ആദ്യ ഘട്ടത്തിൽ ആക്രമിച്ചുകളിച്ച്​ ഇന്ത്യൻ പ്രതിരോധനിരക്കാർക്ക്​ കൊറിയൻ മുന്നേറ്റം കനത്ത തലവേദന സൃഷ്​ടിച്ചു.

എന്നാൽ, പ്രത്യാക്രമണവുമായി ഇന്ത്യയും ഉണർന്നുകളിച്ചെങ്കിലും ഗോൾ അകന്നു നിന്നു​. ഗോൾകീപ്പർ സവിതയുടെ മികച്ച സേവുകളാണ്​ രണ്ടാം പകുതിയിൽ തുണയായത്​. ടൂർണമ​െൻറി​​െൻറ അഞ്ച്​ എഡിഷനുകൾ പൂർത്തിയായപ്പോൾ 2010, 2011 വർഷങ്ങളിൽ ജേതാക്കളായ കൊറിയയുടെ മൂന്നാം കിരീട വിജയമാണിത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyindia hockeymalayalam newssports newswomen's Asian Champions Trophy
News Summary - India lose to South Korea in women's Asian Champions Trophy -Sports news
Next Story