Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightചാമ്പ്യന്‍സ് ട്രോഫി...

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്ക് ഇന്ന് സെമി പോരാട്ടം

text_fields
bookmark_border
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്ക് ഇന്ന് സെമി പോരാട്ടം
cancel
കൗണ്ടന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ഇന്ത്യ ശനിയാഴ്ച ദക്ഷിണ കൊറിയക്കെതിരെ. റൗണ്ട് റോബിന്‍ ലീഗില്‍ ഉജ്ജ്വല കുതിപ്പ് നടത്തിയതിന്‍െറ ആത്മവിശ്വാസത്തിനിടയിലും മലയാളി നായകന്‍ പി.ആര്‍. ശ്രീജേഷ് ഫിറ്റ്നസ് വീണ്ടെടുത്തില്ളെന്ന വാര്‍ത്ത ക്യാമ്പിന് ആശങ്കയാവുന്നു. പ്രതിരോധതാരം സുരേന്ദ്ര കുമാറിന്‍െറ സസ്പെന്‍ഷനും തിരിച്ചടിയാവുന്നു. റൗണ്ടില്‍ അഞ്ചില്‍ നാല് കളിയും ജയിച്ച് ഒന്നാമതായ ഇന്ത്യ സമനില വഴങ്ങിയത് കൊറിയക്ക് (1-1) മുന്നില്‍ മാത്രമായിരുന്നു. 

 കൊറിയ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി നാലാം സ്ഥാനക്കാരായാണ് സെമിയില്‍ കടന്നത്. കണങ്കാലിന് പരിക്കേറ്റ ശ്രീജേഷ് സുഖം പ്രാപിച്ചെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അങ്ങനെയെങ്കില്‍ ആകാശ് ചിക്തെ തന്നെ സെമിയിലും ഗോള്‍വല കാക്കും. ഫൈനലില്‍ മലയാളി ഗോളി തിരിച്ചത്തെുമെന്ന പ്രതീക്ഷയിലാണ് കോച്ച്. 
Show Full Article
TAGS:hocky 
Next Story