അ​മേരിക്കയിലെത്തി കുടുങ്ങി; സഹായിക്കണമെന്ന്​ ഹോക്കി ലോകകപ്പ്​ ജേതാവ്

00:00 AM
10/04/2020
അ​ശോ​ക്​ ദി​വാ​ൻ
ന്യൂ​യോ​ർ​ക്​​: വ്യ​ക്​​തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​താ​ണ്​ 1975 ​ഹോ​ക്കി ലോ​ക​ക​പ്പ്​ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ടീ​മി​ലെ ഗോ​ൾ​കീ​പ്പ​ർ അ​ശോ​ക്​ ദി​വാ​ൻ. കോ​വി​ഡ്​ പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യും വ്യോ​മ ഗ​താ​ഗ​തം നി​ല​​ക്കു​ക​യും ചെ​യ്​​ത​തോ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന ദി​വാ​ൻ അ​മേ​രി​ക്ക​യി​ൽ കു​ടു​ങ്ങി. 
ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​ക്ക്​ വ​ൻ തു​ക ചെ​ല​വ്​ വ​ന്ന​തോ​ടെ സ​ർ​ക്കാ​റി​നോ​ട്​ അ​ഭ്യ​ർ​ഥ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്​ ഈ ​ലോ​ക​ക​പ്പ്​ ജേ​താ​വ്. ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എ​ൻ.​കെ. ബ​ത്ര​യോ​ടാ​ണ്​ അ​േ​പ​ക്ഷ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 20ന്​ ​മ​ട​ക്ക​യാ​ത്ര നി​ശ്ച​യി​ച്ച ​അ​േ​ദ്ദ​ഹ​ത്തി​ന്​ യു.​എ​സി​ൽ ​കോ​വി​ഡ്​-19 പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​റേ​യേ​റെ ദി​വ​സ​ങ്ങ​ൾ ത​ങ്ങേ​ണ്ടി​വ​രും. ഇ​തി​നി​ട​യി​ൽ ശാ​രീ​രി​ക​മാ​യ അ​സ്വ​സ്​​ഥ​ത​ക​ളും ത​ന്നെ പി​ടി​കൂ​ടി​യ​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. ത​നി​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​തി​നാ​ൽ യു.​എ​സി​ൽ ചി​കി​ത്സ​ക്ക്​ വ​ൻ​തു​ക ചെ​ല​വു വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​ക്കാ​യി​ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ്​ മു​ൻ ഗോ​ൾ​കീ​പ്പ​റു​ടെ ആ​വ​ശ്യം.  ആ​ശു​പ​ത്രി​യി​ൽ ഒ​രു ചെ​ക്ക​പ്പി​ന് സ​ഹാ​യി​ക്കാ​ൻ ​സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​നോ​ടും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചെ​ല​വാ​കു​ന്ന തു​ക ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ അ​ട​ച്ചു​കൊ​ള്ളാം’  ബ​ത്ര​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ദി​വാ​ൻ കു​റി​ച്ചു. 
Loading...
COMMENTS