Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി വേൾഡ്​ ലീഗ്​:...

ഹോക്കി വേൾഡ്​ ലീഗ്​: ഇന്ത്യൻ ടീമിൽ സർദാറും ശ്രീജേഷുമില്ല

text_fields
bookmark_border
ഹോക്കി വേൾഡ്​ ലീഗ്​: ഇന്ത്യൻ ടീമിൽ സർദാറും ശ്രീജേഷുമില്ല
cancel

ന്യൂഡൽഹി: അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന ഹോക്കി വേൾഡ്​ ലീഗിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരങ്ങളായ പി.ആർ. ശ്രീജേഷും സർദാർ സിങ്ങുമില്ല. പരിക്ക്​ ഭേദമാവാത്തതാണ്​ ​മലയാളി താരത്തിന്​ വിനയായതെങ്കിൽ മോശം ഫോമാണ്​ സർദാറിന്​ തിരിച്ചടിയായത്​. ഇൗ വർഷത്തെ ഖേൽരത്​ന ജേതാവ്​ കൂടിയായ സർദാറി​​െൻറ ക്യാപ്​റ്റൻ സ്ഥാനം നേരത്തേ തെറിച്ചിരുന്നു. ശ്രീജേഷും മലയാളി താരത്തി​​െൻറ അഭാവത്തിൽ മ​ൻപ്രീത്​ സിങ്ങുമാണ്​ സമീപകാലത്ത്​ ടീമിനെ നയിച്ചിരുന്നത്​.

ധാക്കയിൽ ഇന്ത്യ ജേതാക്കളായ ഏഷ്യ കപ്പിൽ മൻ​പ്രീതിനുവേണ്ടി ത​​െൻറ സ്​ഥിരം പൊസിഷനായ പ്ലേമേക്കർ റോളിൽനിന്ന്​ മാറിയ സർദാർ ഫ്രീ ഡിഫൻഡർ റോളിലാണ്​ കളിച്ചത്​. എന്നാൽ, ആ റോളിലും പുതിയ കോച്ച്​ സ്യോഡ്​ മറീനെയുടെ പദ്ധതിയിൽ സർദാർ ഇല്ലെന്ന്​ വ്യക്​തമാക്കുന്നതായി ഇപ്പോ​ഴത്തെ തഴയൽ. ഇതോടെ സർദാറി​​െൻറ രാജ്യാന്തര കരിയറിന്​ അന്ത്യമാവുമെന്നാണ്​ സൂചന. ഡിഫൻഡർമാരായ രൂപീന്ദർപാൽ സിങ്ങും ബീരേ​ന്ദ്ര ലാക്രയും 18 അംഗ ടീമിലേക്ക്​ തിരിച്ചെത്തിയിട്ടുണ്ട്​. ക്യാപ്​റ്റൻ സ്ഥാനത്ത്​ മൻപ്രീത്​ തുടരും. ചിൻഗ്ലൻസേന സിങ്ങാണ്​ ഉപനായകൻ. ലീഗിൽ നിലവിലെ ജേതാക്കളായ ആസ്​ട്രേലിയ, ഇംഗ്ലണ്ട്​, ജർമനി എന്നിവർക്കൊപ്പം ഗ്രൂപ്​​ ബിയിലാണ്​ ഇന്ത്യ. 

ടീം: ആകാശ്​ ചിക്​തെ, സൂരജ്​ കർകേര (ഗോൾ കീപ്പർമാർ), ഹർമൻപ്രീത്​ സിങ്​, അമിത്​ രോഹിദാസ്​, ദിപ്​സൻ തിർക്കി, വരുൺ കുമാർ, രൂപീന്ദർപാൽ സിങ്​, ബീരേ​ന്ദ്ര ലാക്ര (ഡിഫൻഡർമാർ), ചിൻഗ്ലൻസേന സിങ്​, എസ്​.കെ. ഉത്തപ്പ, സുമിത്​, കോതജീത്​ സിങ്​ (മിഡ്​ഫീൽഡർമാർ), എസ്​.വി. സുനിൽ, ആകാശ്​ദീപ്​ സിങ്​, മൻദീപ്​ സിങ്​, ലളിത്​ കുമാർ ഉപാധ്യയ്​, ഗുർജന്ദ്​ സിങ്​ (ഫോർവേഡുകൾ). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india hockeyHockey World League
News Summary - hockey world league
Next Story