Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോക ഹോക്കി ലീഗ്:...

ലോക ഹോക്കി ലീഗ്: രണ്ടാം തവണയും ഇന്ത്യ പാകിസ്താനെ ഗോളിൽ മുക്കി

text_fields
bookmark_border
ലോക ഹോക്കി ലീഗ്: രണ്ടാം തവണയും ഇന്ത്യ പാകിസ്താനെ ഗോളിൽ മുക്കി
cancel

ലണ്ടൻ: ​ലോക ഹോക്കി ലീഗ്​ ​സെമിഫൈനൽ ക്വാർട്ടറിൽ മലേഷ്യയോട്​ തോറ്റ്​ പുറത്തായ ഇന്ത്യ​ സ്​ഥാനനിർണയ പോരാട്ടത്തിൽ പാകിസ്​താനെ നിഷ്​പ്രഭമാക്കി. 6-1ന്​ അയൽസംഘത്തെ തുരത്തിയ ഇന്ത്യ ടൂർണമ​​െൻറിലെ അഞ്ച്​-ആറ്​ സ്​ഥാനക്കാരെ നിർണയിക്കുന്ന അടുത്ത മത്സരത്തിൽ കാനഡയെ നേരിടും. ഇന്ത്യ-കാനഡ മത്സരത്തിലെ വിജയികൾ ടൂർണ​െമൻറിലെ അഞ്ചാം സ്​ഥാനവും 2018 ലോകകപ്പ്​ യോഗ്യതയും നേടും.

ശനിയാഴ്​ച നടന്ന മത്സരത്തിൽ തുടക്കം മുതലേ ആധികാരികമായി കളിച്ച ഇന്ത്യക്കുവേണ്ടി രമൺദീപ്​ സിങ്ങും ആകാശ്​ദീപ്​ സിങ്ങും രണ്ടുവീതം ഗോളുകൾ നേടിയപ്പോൾ ഹർമൻപ്രീത്​, മൻദീപ്​ സിങ്​​ എന്നിവർ ​ഒാരോ ഗോളടിച്ചു വിജയം ആഘോഷിച്ചു. അജാസ്​ അഹ്​മദി​​​െൻറ വകയായിരുന്നു പാകിസ്​താ​​​െൻറ ആശ്വാസഗോൾ. അവസാന നിമിഷം പെനാൽറ്റി കോർണർ അവസരം ഇന്ത്യ പാഴാക്കിയതും പാകിസ്​താന്​ ചെറിയ ആശ്വാസമായി. കളിയുടെ മിക്കസമയവും പാക്​ പകുതിയിലായിരുന്നു പന്ത്​. എട്ടാം മിനിറ്റിൽ രമൺദീപി​​​െൻറ റിവേഴ്​സ്​ ഫ്ലിക്കിലൂടെയായിരുന്നു ആദ്യഗോൾ. ഗ്രൂപ്​ റൗണ്ടിൽ പാകിസ്​താനെ നേരിട്ടപ്പോൾ 7-1ന്​ ഇന്ത്യ ജയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India PakistanHockey World League
News Summary - Hockey World League Semi-Final
Next Story