ഹോക്കി ലോകകപ്പ്​ ബെൽജിയത്തിന്​; ജയം സഡൻഡെത്തിൽ

21:04 PM
16/12/2018
bel-vs-ned

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ്​ ഹോ​ക്കി​യി​ൽ ച​രി​ത്രം​കു​റി​ച്ച്​ ബെ​ൽ​ജി​യ​ത്തി​​െൻറ വി​ജ​യ​ഭേ​രി. ഷൂ​ട്ടൗ​ട്ടും ക​ട​ന്ന്​ സ​ഡ​ൻ ഡെ​ത്തി​ലെ​ത്തി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​നെ 3-2ന്​ ​മ​റി​ക​ട​ന്ന്​ ബെ​ൽ​ജി​യം ക​ന്നി​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

നി​ശ്ചി​ത സ​മ​യ​ത്ത്​ ഇ​രു ടീ​മു​ക​ളും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തോ​ടെ​യാ​ണ്​ മ​ത്സ​രം ഷൂ​േ​ട്ടാ​ഫി​ലേ​ക്ക്​ നീ​ണ്ട​ത്. ഇ​രു​ടീ​മ​ക​ൾ​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നെ​ത്തി​യ നി​ശ്ചി​ത​സ​മ​യ​ത്ത്​ പ​ക്ഷേ, ഒ​രു ത​വ​ണ​പോ​ലും പ​ന്ത്​ വ​ല​യി​ലെ​ത്തി​യി​ല്ല. പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ലൂ​ടെ​യു​ൾ​പ്പെ​ടെ ബെ​ൽ​ജി​യം ഗോ​ൾ​മു​ഖം നി​ര​വ​ധി ത​വ​ണ വി​റ​പ്പി​ച്ച നെ​ത​ർ​ല​ൻ​ഡ്​​സി​നാ​യി​രു​ന്നു ആ​​​ക്ര​മ​ണം കൂ​ടു​ത​ൽ. 

എ​ന്നാ​ൽ, ക​ളി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തോ​ടെ ഷൂ​േ​ട്ടാ​ഫി​ലേ​ക്ക്​ നീ​ണ്ടു. ആ​ദ്യ അ​ഞ്ചു അ​വ​സ​ര​ങ്ങ​ളി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ടെ​ണ്ണം വീ​തം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ ചാ​മ്പ്യ​ന്മാ​രെ നി​ർ​ണ​യി​ക്ക​ൽ സ​ഡ​ൻ​ഡെ​ത്തി​ലാ​യി. 
ബെ​ൽ​ജി​യം താ​രം വാ​ൻ ഒാ​ബ​ൽ സ​ഡ​ൻ​ഡെ​ത്തി​ലെ ആ​ദ്യ കി​ക്ക്​ ല​ക്ഷ്യ​ത്തി​​ച്ചെ​ങ്കി​ലും നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ ഹേ​ർ​ട്​ സെ​ബ​ർ​ഗി​​െൻറ ഷോ​ട്ട്​ പാ​ളി. ഇ​തോ​ടെ, 3-2ന്​  ​ബെ​ൽ​ജി​യം ജ​യി​ച്ചു.

Loading...
COMMENTS