ഹോ​ക്കി: രു​പീ​ന്ദ​ർ പാ​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ

23:32 PM
30/04/2019
rupinder-pal

ന്യൂ​ഡ​ൽ​ഹി: പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഡ്ര​ഗ്​​ഫ്ലി​ക്ക​ർ രു​പീ​ന്ദ​ർ പാ​ൽ സി​ങ്ങി​നെ തി​രി​ച്ചു​വി​ളി​ച്ച്​ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​നു പി​ന്നാ​ലെ പ​രി​ക്കേ​റ്റ രു​പീ​ന്ദ​ർ ടീ​മി​ന്​ പു​റ​ത്താ​യി​രു​ന്നു. എ​ട്ടു​മാ​സം നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ തി​രി​ച്ചു​വ​ര​വ്.

മേ​യ്​ 10​ മു​ത​ലാ​ണ്​ ഒാ​സീ​സ്​ പ​ര്യ​ട​നം. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കോ​ച്ച്​ ഗ്ര​ഹാം റീ​ഡി​നു കീ​ഴി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ പ​ര്യ​ട​നം കൂ​ടി​യാ​ണി​ത്. ജൂ​ണി​ൽ ന​ട​ക്കു​ന്ന ​ഹോ​ക്കി വേ​ൾ​ഡ്​ സീ​രീ​സ്​ ഫൈ​ന​ലി​ന്​ മു​ന്നോ​ടി​യാ​യ പ്ര​ധാ​ന പോ​രാ​ട്ട​മാ​ണ്​ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ. പി.​ആ​ർ. ശ്രീ​ജേ​ഷ്​ ടീ​മി​ൽ ഇ​ടം നേ​ടി.

Loading...
COMMENTS