ക​ലിം​ഗ​യി​ൽ ഉ​ഗ്ര​പോ​രാ​ട്ടം

08:48 AM
13/12/2018
hockey-england
അ​ർ​ജ​ൻ​റീ​ന​യെ തോ​ൽ​പി​ച്ച്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച ഇം​ഗ്ല​ണ്ട്​ ടീം ​മ​ത്സ​ര ശേ​ഷം സെ​ൽ​ഫി എ​ടു​ക്കു​ന്നു

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ്​ ഹോ​ക്കി​യി​ൽ 43 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​രു സെ​മി​ഫൈ​ന​ൽ പ്ര​വേ​ശം എ​ന്ന സ്വ​പ്​​ന​വു​മാ​യി ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ലെ ക്വാ​ർ​ട്ട​ർ​പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്​​സാ​ണ്​ എ​തി​രാ​ളി. എ​ന്നാ​ൽ, ച​രി​ത്ര​വും മു​ൻ​കാ​ല ക​ണ​ക്കു​ക​ളു​മെ​ല്ലാം ഇ​ന്ത്യ​ക്ക്​ എ​തി​രാ​ണ്. 1975ൽ ​മ​ലേ​ഷ്യ​ൻ മ​ണ്ണി​ൽ​വെ​ച്ച്​ ആ​ദ്യ​മാ​യി ലോ​ക​കി​രീ​ടം ചൂ​ടി​യ​ശേ​ഷം ഇ​ന്ത്യ വി​ശ്വ​പോ​രാ​ട്ട​ത്തി​​െൻറ അ​വ​സാ​ന നാ​ലി​ൽ​പോ​ലും ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ഇ​ന്ന​ത്തെ എ​തി​രാ​ളി​ക​ളാ​യ നെ​ത​ർ​ല​ൻ​ഡ്​​സി​നെ​തി​രെ ഇ​തു​പോ​ലൊ​രു ടൂ​ർ​ണ​മ​െൻറി​ൽ ജ​യി​ച്ചി​ട്ടി​ല്ലെ​ന്ന ഒാ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളും മ​റു​വ​ശ​ത്ത്.

പ്ര​തി​കൂ​ല​മാ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ടെ​യാ​ണ്​ സ്വ​ന്തം മ​ണ്ണി​ൽ ക​പ്പ്​ എ​ന്ന സ്വ​പ്​​ന​ത്തി​ലേ​ക്ക്​ ഹ​രേ​ന്ദ്ര​സി​ങ്ങി​​െൻറ​യും സം​ഘ​ത്തി​​െൻറ​യും യാ​ത്ര. നി​ല​വി​ലെ ഫോ​മി​ൽ ഡ​ച്ചു​കാ​രെ വീ​ഴ്​​ത്തു​ക​യെ​ന്ന​ത്​ ഇ​ന്ത്യ​ക്ക്​ വ​ലി​യ വെ​ല്ലു​വി​ളി​യ​ല്ല. അ​വ​ർ നാ​ലും, ഇ​ന്ത്യ അ​ഞ്ചും റാ​ങ്കി​ലാ​ണി​പ്പോ​ൾ. ഗോ​ള​ടി​ക്കാ​നു​ള്ള മി​ക​വി​ലും സ്​​ഥി​ര​ത​യി​ലു​മെ​ല്ലാം ഒാ​റ​ഞ്ചി​നേ​ക്കാ​ൾ വീ​ര്യ​വും ഇ​ന്ത്യ​ക്കു​ണ്ട്. പ​ക്ഷേ, നി​ർ​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ൽ അ​ടി​തെ​റ്റു​ന്ന​വ​രെ​ന്ന പ​തി​വാ​ണ്​ പേ​ടി​പ്പി​ക്കു​ന്ന​ത്. നേ​ര​േ​ത്ത ലോ​ക​ക​പ്പി​ൽ ആ​റു ത​വ​ണ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ അ​ഞ്ചി​ലും ജ​യം നെ​ത​ർ​ല​ൻ​ഡ്​​സി​നാ​യി​രു​ന്നു. ഒ​രു വ​ട്ടം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ആ​കെ 105 ത​വ​ണ പ​ര​സ്​​പ​രം ക​ളി​ച്ച​പ്പോ​ൾ 48ൽ ​നെ​ത​ർ​ല​ൻ​ഡ്​​സും 33ൽ ​ഇ​ന്ത്യ​യും ജ​യി​ച്ചു. ബാ​ക്കി 24 ക​ളി​ക​ൾ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 

പൂ​ൾ സി​യി​ൽ​നി​ന്ന്​ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി നേ​രി​ട്ട്​ ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്​ ഇ​ന്ത്യ​യെ​ങ്കി​ൽ ‘ഡി’​യി​ൽ ജ​ർ​മ​നി​ക്കു പി​ന്നി​ൽ ര​ണ്ടാ​മ​താ​യി​രു​ന്ന നെ​ത​ർ​ല​ൻ​ഡ്​​സ്​ ക്രോ​സ്​ ഒാ​വ​റി​ൽ കാ​ന​ഡ​യെ 5-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ അ​വ​സാ​ന എ​ട്ടു പേ​രു​ടെ പോ​രാ​ട്ട​ത്തി​ന്​ ​േയാ​ഗ്യ​ത നേ​ടി​യ​ത്. ആ​തി​ഥേ​യ​രെ​ന്ന മു​ൻ​തൂ​ക്ക​വും തോ​ൽ​ക്കാ​തെ​യു​ള്ള ​കു​തി​പ്പും ഇ​ന്ത്യ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം സൃ​ഷ്​​ടി​ക്കു​ന്നു. എ​ന്നാ​ൽ, പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ നേ​രി​ട്ട്​ ഗോ​ളാ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​താ​ണ്​ ക്യാ​പ്​​റ്റ​ൻ മ​ൻ​പ്രീ​തി​നെ​യും കോ​ച്ചി​നെ​യും ടെ​ൻ​ഷ​ന​ടി​പ്പി​ക്കു​ന്ന​ത്. പ​രി​ച​യ​സ​മ്പ​ത്താ​ണ്​ ഡ​ച്ചി​​െൻറ മി​ടു​ക്ക്. 

ക്യാ​പ്​​റ്റ​ൻ ബി​ല്ലി ബാ​ക​ർ, സി​വ്​ വാ​ൻ ആ​സ്, ജെ​റോ​ൻ ഹെ​ർ​ട്​​സ്​​ബ​ർ​ഗ​ർ, മി​ർ​കോ പ്രു​സ​ർ, റോ​ബ​ർ​ട്ട്​​ കെം​പ​ർ​മാ​ൻ, തി​യ​റി ബ്രി​ങ്ക്​​മാ​ൻ എ​ന്നി​വ​രു​ടെ പ​രി​ച​യ​സ​മ്പ​ത്ത്​ ഇ​ന്ത്യ ഭ​യ​ക്ക​ണം. എ​ങ്കി​ലും വേ​ഗ​മേ​റി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​യും മോ​ശ​ക്കാ​ര​ല്ല. തു​ല്യ​ശ​ക്​​തി​ക​ൾ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ൽ മു​ഖാ​മു​ഖ​മെ​ത്തു​േ​മ്പാ​ൾ ക​ലിം​ഗ​യി​ൽ തീ​പ്പൊ​രി ചി​ത​റും.

Loading...
COMMENTS