ഹോക്കി സീരീസ്​: ജപ്പാനെ തരിപ്പണമാക്കി ഇന്ത്യ ഫൈനലിൽ

22:24 PM
14/06/2019

ഭുവനേശ്വർ: ജപ്പാനെ 7-2ന്​ തരിപ്പണമാക്കി ഇന്ത്യ ഹോക്കി വേൾഡ്​ സീരീസ്​ ഫൈനലിൽ​. കളിയുടെ ആദ്യ ക്വാർട്ടർ മുതൽ തുടങ്ങിയ ഗോൾവേട്ടയുമായാണ്​ ഇന്ത്യ ജപ്പാ​​െൻറ വലനിറച്ചത്​.

ശനിയാഴ്​ചത്തെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ സെമിയിൽ അമേരിക്കയെ വീഴ്​ത്തിയാണ്​ ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനം. രമൺദീപ്​ രണ്ട്​ ഗോൾ നേടിയപ്പോൾ ഹർമൻ പ്രീത്​ സിങ്​, വരുൺ കുമാർ, ഹാർദിക്​, ഗുർസാഹിബ്​ജിത്​, വിവേക്​ സാഗർ എന്നിവർ ഒാരോ ഗോളും നേടി. 


 

Loading...
COMMENTS