Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി: പു​രു​ഷ ടീം...

ഹോ​ക്കി: പു​രു​ഷ ടീം ​ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്​

text_fields
bookmark_border
ഹോ​ക്കി: പു​രു​ഷ ടീം ​ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്​
cancel
ഗോ​ള്‍ഡ് കോ​സ്​​റ്റ്​: ഹോ​ക്കി​യി​ൽ വ​നി​ത​ക​ൾ​ക്ക്​ പി​ന്നാ​ലെ പു​രു​ഷ​ന്മാ​രും ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്. സ്വ​ര്‍ണ പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി​യ ടീ​മി​നെ സെ​മി​യി​ൽ ന്യൂ​സി​ല​ന്‍ഡ്​ 2-3നാ​ണ്​ തോ​ൽ​പി​ച്ച​ത്. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വു​ക​ള്‍ ഇ​ന്ത്യ​യെ തോ​ല്‍വി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ ഫൈ​ന​ലി​ലെ​ത്തി. 

മ​ത്സ​ര​ത്തി​​െൻറ തു​ട​ക്കം മു​ത​ല്‍ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ്​​ഥാ​പി​ച്ച ന്യൂ​സി​ല​ന്‍ഡ്​ ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ത​ന്നെ ര​ണ്ട്​ ഗോ​ൾ പോ​സ്​​റ്റി​ൽ അ​ടി​ച്ചു​ക​യ​റ്റി ഇ​ന്ത്യ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. മ​ല​യാ​ളി ഗോ​ള്‍ കീ​പ്പ​ര്‍ ശ്രീ​ജേ​ഷി​നെ മ​റി​ക​ട​ന്ന് ഹ്യൂ​ഗോ ഇം​ഗ്ലി​നാ​ണ് ന്യൂ​സി​ല​ന്‍ഡി​നാ​യി ആ​ദ്യ​ഗോ​ള്‍ നേ​ടി​യ​ത്. 

മി​നി​റ്റു​ക​ള്‍ക്ക​കം സ്​​റ്റീ​ഫ​ന്‍ ജെ​ന്നീ​സ് ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. മാ​ര്‍ക്ക​സ് ചൈ​ല്‍ഡി​​െൻറ വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ള്‍. ഇ​ന്ത്യ​ക്കാ​യി ഹ​ര്‍മ​ന്‍പ്രീ​ത് സി​ങ് ഇ​ര​ട്ട​ഗോ​ൾ നേ​ടി. 
നേ​ര​ത്തേ വ​നി​ത ഹോ​ക്കി സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ആ​സ്‌​ട്രേ​ലി​യ​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഇ​ന്ത്യ തോ​റ്റി​രു​ന്നു. ഇ​ന്ന്​ വെ​ങ്ക​ല​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandathleticsindian teammalayalam newssports newscommonwealth 2018Indian men's hockey team
News Summary - CWG: Indian men's hockey team lose to New Zealand -Sports news
Next Story