Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightചാ​മ്പ്യ​ൻ​സ്​...

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ശ്രീ​ജേ​ഷ്​ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ശ്രീ​ജേ​ഷ്​ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ
cancel

മ​സ്​​ക​ത്ത്​: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി മ​ല​യാ​ളി താ​രം ശ്രീ​ജേ​ഷ്. ടൂ​ർ​ണ​മ​െൻറി​ലു​ട​നീ​ളം മി​ക​ച്ച സേ​വി​ങ്ങു​മാ​യി താ​രം നി​റ​ഞ്ഞു നി​ന്നു. മ​സ്​​ക​ത്തി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി വൈ​കി ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​രം ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ഉ​പേ​ക്ഷി​ച്ച​തോ​ടെ​ ഇ​രു ടീ​മു​ക​ളെ​യും സം​യു​ക്​​ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മ​ത്സ​രം തു​ട​ങ്ങും​മു​േ​മ്പ ആ​രം​ഭി​ച്ച മ​ഴ പി​ന്നീ​ട്​ ശ​ക്​​ത​മാ​യി. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം കാ​ത്തു​നി​ന്നി​ട്ടും മ​ഴ ശ​മി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ളി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​ലേ​ഷ്യ​യാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 3-2 എ​ന്ന സ്​​കോ​റി​നാ​ണ്​ മ​ലേ​ഷ്യ തോ​ൽ​പി​ച്ച​ത്.

Show Full Article
TAGS:champions trophy hockey sreejesh hockey Goal keeper sports news malayalam news 
Next Story