ബെ​ൽ​ജി​യം x  നെ​ത​ർ​ല​ൻ​ഡ്​​സ്​  ഫൈ​ന​ൽ

08:30 AM
16/12/2018
hockey-23

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ്​ ഹോ​ക്കി​യി​ൽ ബെ​ൽ​ജി​യം-​നെ​ത​ർ​ല​ൻ​ഡ്​​സ്​​ ഫൈ​ന​ൽ പോ​രാ​ട്ടം. ആ​വേ​ശ​ക​ര​മാ​യ സെ​മി മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ടി​നെ 6-0ത്തി​ന്​ ത​രി​പ്പ​ണ​മാ​ക്കി ബെ​ൽ​ജി​യം ച​രി​ത്രം കു​റി​ച്ച്​ ഫൈ​ന​ലി​ന്​ ടി​ക്ക​റ്റു​റ​പ്പി​ച്ച​​പ്പോ​ൾ, നെ​ത​ർ​ല​ൻ​ഡ്​​സ്​ ഹാ​ട്രി​ക്​ കി​രീ​ടം സ്വ​പ്​​നം​കാ​ണു​ന്ന ആ​സ്​​ട്രേ​ലി​യ​യെ ഷൂ​ട്ട്​ ഒാ​ഫും ക​ട​ന്ന്​ സ​ഡ​ൻ​ഡെ​ത്തി​ൽ 4-3ന്​​ ​തോ​ൽ​പി​ച്ച​ു. 

ആ​ദ്യ സെ​മി​യി​ൽ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ലി​സ്​​റ്റു​ക​ളാ​യ ബെ​ൽ​ജി​യം, ഇം​ഗ്ല​ണ്ടി​ന്​ തി​രി​ച്ചു​വ​രാ​നു​ള്ള ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ​യാ​ണ്​ ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ​ത്. എ​ട്ടാം മി​നി​റ്റി​ൽ ടോം ​ബൂ​ണി​ലൂ​ടെ ബെ​ൽ​ജി​യം ഗോ​ൾ വേ​ട്ട​ക്ക്​ തു​ട​ക്ക​മി​ട്ടു. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ (19) സി​മോ​ൺ ​േഗാ​നാ​ർ​ഡ്​ വീ​ണ്ടും ലീ​ഡ്​ ഉ​യ​ർ​ത്തി. ര​ണ്ടു പെ​നാ​ൽ​റ്റി കോ​ർ​ണ​റു​മാ​യി അ​ല​ക്​​സാ​ണ്ട​ർ ഹെ​ൻ​ഡ്രി​ക് (45,50), സെ​ഡ്രി​ക്​ കാ​ർ​ലി​യ​ർ(42), സെ​ബാ​സ്​​റ്റ്യ​ൻ ഡോ​ക്കി​യ​ർ (53) എ​ന്നി​വ​രാ​ണ്​ ​ര​ണ്ടാം പ​കു​തി ഇം​ഗ്ല​ണ്ടി​നെ നാ​ണം കെ​ടു​ത്തി​യ​ത്. 

ഹാ​ട്രി​ക്​ കി​രീ​ടം ല​ക്ഷ്യ​െ​വ​ച്ച്​ ഇ​ന്ത്യ​യി​ലെ​ത്തി​യ ഒാ​സീ​സി​നെ സ​ഡ​ൻ ഡ​ത്തി​ലാ​ണ്​ നെ​ത​ർ​ല​ൻ​ഡ്​​സ്​ കീ​ഴ​ട​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്ത്​ 2-2ന്​ ​സ​മ​നി​ല​യി​ലാ​യി. ഷൂ​ട്ടൗ​ട്ടി​ലും 3-3ന്​ ​സ​മ​നി​ല​യാ​യ​തോ​ടെ സ​ഡ​ൻ​െ​ഡ​ത്ത്​ വി​ധി​യെ​ഴു​തി. 

Loading...
COMMENTS