ഹോ​ക്കി ഇ​തി​ഹാ​സം ബ​ൽബീ​ർ സി​ങ്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ

23:13 PM
14/05/2020

ച​ണ്ഡി​ഗ​ഢ്​​: ഹോ​ക്കി ഇ​തി​ഹാ​സം ബ​ൽ​ബി​ർ സി​ങ്​ സീ​നി​യ​ർ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മു​ൻ​താ​ര​ത്തി​ന്​ വീ​ണ്ടും ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 96കാ​ര​നാ​യ ബ​ൽ​ബി​ർ സി​ങ്ങി​നെ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മൂ​ന്നു​ ത​വ​ണ ഒ​ളി​മ്പി​ക്​​സ് (1948, 1952, 1956)​ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യി​രു​ന്നു ഈ ​ഇ​തി​ഹാ​സ​താ​രം. 1956 മെ​ൽ​ബ​ണി​ൽ ടീം ​ക്യാ​പ്​​റ്റ​നാ​യി​രു​ന്നു ബ​ൽ​ബീ​ർ. 

Loading...
COMMENTS