അസ്​ലൻഷാ ഹോക്കി: ഇ​ന്ത്യ ഇ​ന്ന്​ മ​ലേ​ഷ്യ​ക്കെ​തി​രെ

10:26 AM
26/03/2019
ഇ​പോ (മ​ലേ​ഷ്യ): സു​ൽ​ത്താ​ൻ അ​സ്​​ല​ൻ​ഷാ ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ ചൊ​വ്വാ​ഴ്​​ച മ​ലേ​ഷ്യ​യെ നേ​രി​ടും. പോ​ള​ണ്ടി​നെ 5-1നും ​ജ​പ്പാ​നെ 4-3നും ​തോ​ൽ​പി​ച്ച ആ​തി​ഥേ​യ​രാ​യ മ​ലേ​ഷ്യ​യാ​ണ്​ ആ​റ്​ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ആ​റ്​ പോ​യ​ൻ​റു​മാ​യി മു​ന്നി​ൽ.

ജ​പ്പാ​നെ 2-0ത്തി​ന്​ തോ​ൽ​പി​ക്കു​ക​യും ദ​ക്ഷി​ണ കൊ​റി​യ​യോ​ട്​ 1-1 സ​മ​നി​ല വ​ഴ​ങ്ങു​ക​യും​ചെ​യ്​​ത ഇ​ന്ത്യ നാ​ല്​ പോ​യ​ൻ​റു​മാ​യി മൂ​ന്നാ​മ​താ​ണ്. കൊ​റി​യ​ക്കും നാ​ല്​ പോ​യ​ൻ​റാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യു​ടെ മു​ൻ​തൂ​ക്ക​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ മ​ലേ​ഷ്യ​യെ 5-1ന്​ ​ത​ക​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ, 2010 ഗ്വാ​ങ്​​ഷു ഏ​ഷ്യ​ൻ ഗെ​യിം​സി​​െൻറ സെ​മി​യി​ൽ 4-3നും ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സ്​ സെ​മി​യി​ൽ ഷൂ​ട്ടൗ​ട്ടി​ൽ 7-6നും ​ഇ​ന്ത്യ​യെ തോ​ൽ​പി​ച്ചി​ട്ടു​ണ്ട്​ മ​ലേ​ഷ്യ. മു​മ്പ്​ ഇ​ന്ത്യ​യെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ള്ള വി​ഖ്യാ​ത ഡ​ച്ച്​ കോ​ച്ച്​ റോ​ള​ണ്ട്​ ഒാ​ൾ​ട്ട്​​മാ​ൻ​സാ​ണ്​ മ​ല്യേ​ഷ്യ​ക്ക്​ ത​ന്ത്ര​മോ​തി​ക്കൊ​ടു​ക്കു​ന്ന​ത്.
Loading...
COMMENTS