അ​സ്​​ല​ൻ ഷാ ​ഹോ​ക്കി: അ​വ​സാ​ന ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ പോ​ള​ണ്ടി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ 10​ ഗോ​ൾ ജ​യം

22:35 PM
29/03/2019
ഇ​ന്ത്യ​യു​ടെ സി​മ്ര​ൻ​ജി​ത്​ സി​ങ്ങി​െൻറ മു​ന്നേ​റ്റം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന പോ​ള​ണ്ട്​ താ​ര​ങ്ങ​ൾ
ഇ​പോ (മ​ലേ​ഷ്യ): അ​സ്​​ല​ൻ​ഷാ ഹോ​ക്കി​യി​ലെ അ​വ​സാ​ന ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ പോ​ള​ണ്ടി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ 10​ ഗോ​ൾ ജ​യം. ശ​നി​യാ​ഴ്​​ച​ത്തെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ്​ ഗോ​ൾ പൂ​ര​വു​മാ​യി ഇ​ന്ത്യ​ൻ വ​ര​വ്. ഇ​ന്ത്യ​യും കൊ​റി​യ​യും ​നേ​ര​േ​ത്ത​ത​ന്നെ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. അ​ഞ്ച്​ ക​ളി​യി​ൽ നാ​ല്​ ജ​യ​വും ഒ​രു സ​മ​നി​ല​യു​മു​ള്ള ഇ​രു​വ​ർ​ക്കും 13 പോ​യ​ൻ​റാ​ണു​ള്ള​ത്. എ​ന്നാ​ൽ, ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലെ മു​ൻ​തൂ​ക്ക​വു​മാ​യി ഇ​ന്ത്യ ലീ​ഗ്​ റൗ​ണ്ടി​ൽ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി. ഫൈ​ന​ലി​സ്​​റ്റു​ക​ൾ ലീ​ഗ്​ റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു.

കൊ​റി​യ​ക്കെ​തി​രെ 2-3ന്​ ​പൊ​രു​തി തോ​റ്റ പോ​ള​ണ്ട്​ ഇ​ന്ത്യ​ക്ക്​ മു​ന്നി​ൽ പ്ര​തി​രോ​ധ​മി​ല്ലാ​തെ കാ​ഴ്​​ച​ക്കാ​രാ​യി മാ​റി. ത​ല​ങ്ങും വി​ല​ക്കും ആ​ക്ര​മി​ച്ച്​ മു​ന്നേ​റി​യ​പ്പോ​ൾ ഗോ​ള​ടി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച​വ​രൊ​ക്കെ സ്​​കോ​ർ ചെ​യ്​​തു. സ്​​ട്രൈ​ക്ക​ർ മ​ന്ദീ​പ്​ സി​ങ്ങും, ഡ്രാ​ഗ്​ ഫ്ലി​ക്ക​ർ വ​രു​ൺ കു​മാ​റും ഇ​ര​ട്ട ഗോ​ൾ വീ​തം നേ​ടി. വി​വേ​ക്​ സാ​ഗ​ർ പ്ര​സാ​ദ്, സു​മി​ത്​ കു​മാ​ർ, സു​രേ​ന്ദ​ർ കു​മാ​ർ, സി​മ്ര​ൻ​ജീ​ത്​ സി​ങ്, നീ​ല​ക​ണ്​​ഠ ശ​ർ​മ, അ​മി​ത്​ രോ​ഹി​ത്​​ദാ​സ്​ എ​ന്നി​വ​ർ ഒാ​രോ ഗോ​ളും നേ​ടി. 

ഒ​രു ഹാ​ട്രി​ക്​ ഉ​ൾ​പ്പെ​ടെ ടൂ​ർ​ണ​മ​െൻറി​ൽ മ​ന്ദീ​പ്​ നേ​ടി​യ ഗോ​ളു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. അ​സ്​​ല​ൻ​ഷാ ക​പ്പി​ൽ അ​ഞ്ചു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ 2010ലാ​ണ്​ അ​വ​സാ​ന​മാ​യി കി​രീ​ടം ചൂ​ടി​യ​ത്. അ​ന്ന്​ ഫൈ​ന​ൽ ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന്​ കൊ​റി​യ​ക്കൊ​പ്പം ചാ​മ്പ്യ​ൻ​ഷി​പ്​​ പ​ങ്കി​ടു​ക​യാ​യി​രു​ന്നു.
 
Loading...
COMMENTS