Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോക്കി: അഞ്ച് കളിയിൽ 76 ഗോളടിച്ച് ഇന്ത്യ
text_fieldsbookmark_border
ജകാർത്ത: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പൂൾ മത്സരത്തിൽ വലനിറച്ച് ഒന്നാമത്. ‘എ’ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശ്രീലങ്കൻ വലയിൽ 20 ഗോളടിച്ചു കയറ്റിയവർ ഇതുവരെ അഞ്ചു കളിയിൽ നേടിയത് 76 ഗോളുകൾ. ഇതിനിടെ ഇന്ത്യൻ വലയിൽ കയറിയത് വെറും മൂന്നു ഗോളുകൾ മാത്രം. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.
ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി ആകാശ്ദീപ് സിങ് ആറുഗോളും (9,11,17,22,32,42) രൂപീന്ദർപാൽ സിങ് (1, 52,53), ഹർമൻപ്രീത് സിങ് (5,21,33), മൻദീപ് സിങ് (35,43,59) എന്നിവർ ഹാട്രിക്കും നേടി. മുൻ മത്സരങ്ങളിൽ ഇന്ത്യ 26-0ന് ഹോേങ്കാങ്ങിനെയും 17-0ന് ഇന്തോനേഷ്യയെയും 8-0ന് ജപ്പാനെയും 5-3ന് കൊറിയയെയും തകർത്തിരുന്നു. വനിതകളുടെ സെമിയിൽ ഇന്ത്യ ബുധനാഴ്ച ചൈനയെ നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story