Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_right20 വർഷത്തിന് ശേഷം...

20 വർഷത്തിന് ശേഷം വെള്ളി; ചരിത്രജയവുമായി ഇന്ത്യൻ വനിതകൾ

text_fields
bookmark_border
20 വർഷത്തിന് ശേഷം വെള്ളി; ചരിത്രജയവുമായി ഇന്ത്യൻ വനിതകൾ
cancel

ജ​കാ​ർ​ത്ത: തു​ട​ർ​ച്ച​യാ​യ സ്വ​ർ​ണ​വേ​ട്ട​ക്കൊ​ടു​വി​ൽ ​ഇ​ന്ത്യ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച ര​ണ്ടു വെ​ള്ളി​ക​ൾ മാ​ത്രം. സ്വ​ർ​ണ​പ്ര​തീ​ക്ഷ​യു​മാ​യി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ വ​നി​താ ഹോ​ക്കി ടീം ​ജ​പ്പാ​നു​മു​ന്നി​ൽ തോ​റ്റ​തോ​ടെ വെ​ള്ളി​യി​ലൊ​തു​ങ്ങി. മ​റ്റൊ​രു വെ​ള്ളി പാ​യ്​​വ​ഞ്ചി​യോ​ട്ട​ത്തി​ലും പി​റ​ന്നു. ഇ​തി​നു പു​റ​മെ നാ​ല്​ വെ​ങ്ക​ലം​കൂ​ടി 14ാം ദി​നം ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി.

പു​രു​ഷ ടീം ​ഫൈ​ന​ൽ കാ​ണാ​തെ വീ​ണ​പ്പോ​ൾ പ്ര​തീ​ക്ഷ​ക​ള​ത്ര​യും വ​നി​ത​ക​ളി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, വി​സി​ൽ​മു​ഴ​ക്ക​ത്തി​നു പി​ന്നാ​ലെ അ​വ​ർ ക​ളി​മ​റ​ന്നു. 60 മി​നി​റ്റ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഏ​ഷ്യ​ൻ ഒ​ന്നാം ന​മ്പ​റു​കാ​രാ​യ ഇ​ന്ത്യ, ജ​പ്പാ​ന്​ മു​ന്നി​ൽ 1-2ന്​ ​കീ​ഴ​ട​ങ്ങി 36 വ​ർ​ഷ​ത്തി​നു ശേ​ഷം സ്വ​ർ​ണ​മെ​ന്ന മോ​ഹം ന​ഷ്​​ട​പ്പെ​ടു​ത്തി.

അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളി​ലൂ​െ​ട ക​ളി​ച്ച ജ​പ്പാ​ൻ ഇ​ന്ത്യ​ൻ പെ​ൺ​പ​ട​യെ വ​രി​ഞ്ഞു​കെ​ട്ടി. 11ാം മി​നി​റ്റി​ൽ മി​നാ​മി ഷി​മി​സു​വി​ലൂ​ടെ ജ​പ്പാ​ൻ ലീ​ഡെ​ടു​ത്തു. ര​ണ്ടാം ക്വാ​ർ​ട്ട​റി​ലെ 25ാം മി​നി​റ്റി​ലാ​ണ്​ നേ​ഹ ഗോ​യ​ൽ ഇ​ന്ത്യ​യു​ടെ സ​മ​നി​ല പി​ടി​ച്ച​ത്. പ​ക്ഷേ, വി​ജ​യ ഗോ​ളി​നാ​യു​ള്ള ദാ​ഹ​ത്തി​നി​ടെ ജ​പ്പാ​​​െൻറ നാ​യി​ക തി​രി​ച്ച​ടി​ച്ചു. 44ാം മി​നി​റ്റി​ൽ മൊ​ടോ​മി ക​വ​മു​ര​യു​ടെ ഗോ​ളി​ൽ 1-2ന്​ ​ജ​പ്പാ​ൻ ജ​യി​ച്ചു. 

18ാമ​ത്​ ഏ​ഷ്യ​ൻ ഗെ​യിം​സി​ന്​ നാ​ളെ കൊ​ടി​യി​റ​ങ്ങാ​നി​രി​ക്കെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ക്കും. സ​മാ​പ​ന​ച​ട​ങ്ങ​ളു​ടെ ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച, ട്ര​യാ​ത്​​ല​ൺ മ​ത്സ​രം മാ​​ത്ര​മേ ബാ​ക്കി​യു​ണ്ടാ​വൂ.

ചൈനീസ് കുതിപ്പ്
ഒ​രു പോ​രാ​ട്ട​ദി​നം കൂ​ടി ബാ​ക്കി​നി​​ൽ​ക്കെ എ​തി​രാ​ളി​ക​ളെ പി​ന്ത​ള്ളി ചൈ​ന ബ​ഹു​ദൂ​രം മു​ന്നി​ൽ. 117 സ്വ​ർ​ണ​വും 84 വെ​ള്ളി​യും 60 വെ​ങ്ക​ല​വും അ​ട​ക്കം 261 മെ​ഡ​ലു​ക​ളാ​ണ്​ ചൈ​ന പോ​ക്ക​റ്റി​ലാ​ക്കി​യ​ത്. ജ​പ്പാ​ൻ (69 സ്വ​ർ​ണം), ദ​ക്ഷി​ണ കൊ​റി​യ (43), ഇ​ന്തോ​നേ​ഷ്യ (30) എ​ന്നി​വ​രാ​ണ്​ പി​ന്നി​ൽ. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens hockey indiasports newsasian games 2018swapna barman
News Summary - Asian Games 2018 India vs Japan, women’s Hockey-sports news
Next Story