Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ...

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ഒ​മാ​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി ഇ​ന്ത്യ

text_fields
bookmark_border
ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ഒ​മാ​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി ഇ​ന്ത്യ
cancel

മ​സ്​​ക​ത്ത്​: അ​ഞ്ചാ​മ​ത്​ ഹീ​റോ ഏ​ഷ്യ​ൻ​സ്​ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം. ടൂ​ർ​ണ​മ​െൻറി​​െൻറ ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്​​ച രാ​ത്രി മ​സ്​​ക​ത്തി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഒ​മാ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത 11 ഗോ​ളു​ക​ൾ​ക്കാ​ണ്​ ഇ​ന്ത്യ ത​ക​ർ​ത്ത​ത്. സ്​​ട്രൈ​ക്ക​ർ ദി​ൽ​പ്രീ​ത്​ സി​ങ്​ ഹാ​ട്രി​ക്​ നേ​ടി. 41, 55, 57 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ദി​ൽ​പ്രീ​തി​​െൻറ ഗോ​ളു​ക​ൾ. 17ാം മി​നി​റ്റി​ൽ ല​ളി​ത്​ ഉ​പാ​ധ്യാ​യ്​ ആ​ണ്​ ഇ​ന്ത്യ​ക്കു​വേ​ണ്ടി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.

പി​ന്നാ​ലെ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്, നീ​ല​ക​ണ്​​ഠ ശ​ർ​മ, മ​ൻ​ദീ​പ്​ സി​ങ്, ഗു​ർ​ജ​ന്ദ്​ സി​ങ്, ആ​കാ​ശ്​​ദീ​പ്​ സി​ങ്, വ​രു​ൺ കു​മാ​ർ, ചി​ങ്‌​ലെ​ന്‍സ​ന സി​ങ് കം​ഗു​ജം എ​ന്നി​വ​രും ഒ​മാ​ൻ വ​ല കു​ലു​ക്കി. മ​ല​യാ​ളി താ​രം ശ്രീ​ജേ​ഷാ​ണ്​ ഇ​ന്ത്യ​ൻ ഗോ​ൾ​വ​ല കാ​ത്ത​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മാ​ൻ സ​മ​യം 9.40ന്​ ​ന​ട​ക്കു​ന്ന ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ റൗ​ണ്ട്​ റോ​ബി​ൻ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ബ​ദ്ധ​വൈ​രി​ക​ളാ​യ പാ​കി​സ്താ​നെ നേ​രി​ടും. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ ജ​പ്പാ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചി​രു​ന്നു.

Show Full Article
TAGS:asian champions hockey india hockey sports news malayalam news 
Next Story