Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ഇന്ത്യക്കെതിരെ കൊറിയ

text_fields
bookmark_border
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ഇന്ത്യക്കെതിരെ കൊറിയ
cancel

മലേഷ്യ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ തുടക്കം മുതല്‍ പരാജയമറിയാതെ മുന്നേറിയ ഇന്ത്യ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ നേരിടും. റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തില്‍ കൊറിയ, മലേഷ്യയോട് സമനില വഴങ്ങിയപ്പോള്‍ പാകിസ്താന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ചൈനയെ തകര്‍ത്തു. സെമിയില്‍ ഇന്ത്യ കൊറിയയെ നേരിടുമ്പോള്‍ പാകിസ്താന്‍ മലേഷ്യയുമായി ഏറ്റുമുട്ടും. അഞ്ചു കളിയില്‍ നാലു ജയവും ഒരു സമനിലയും വഴങ്ങിയ ഇന്ത്യ പട്ടികയില്‍ 13 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്.

അവസാന മത്സരത്തില്‍ കൊറിയയുമായി സമനില നേടിയ മലേഷ്യക്ക് 10 പോയന്‍റാണുള്ളത്. ചൈനയെ തകര്‍ത്ത പാകിസ്താന്‍ നില മെച്ചപ്പെടുത്തി ഒമ്പത് പോയന്‍റുമായി മൂന്നാം സ്ഥാനത്തത്തെിയപ്പോള്‍ എട്ടു പോയന്‍റ് നേടിയ കൊറിയ നാലാം സ്ഥാനത്താണ്. ശനിയാഴ്ചയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - asian championes trophy
Next Story