Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏ​ഷ്യ ക​പ്പ്​...

ഏ​ഷ്യ ക​പ്പ്​ ഹോ​ക്കി: ഇ​ന്ന്​ ഇ​ന്ത്യ-​പാ​ക്​ പോ​രാ​ട്ടം

text_fields
bookmark_border
ഏ​ഷ്യ ക​പ്പ്​ ഹോ​ക്കി: ഇ​ന്ന്​ ഇ​ന്ത്യ-​പാ​ക്​ പോ​രാ​ട്ടം
cancel

ധാ​ക്ക: ഏ​ഷ്യ ക​പ്പ്​ ഹോ​ക്കി​യി​ൽ ഇ​ന്ന്​ ഇ​ന്ത്യ പാ​ക്​ പോ​രാ​ട്ടം. പൂ​ൾ ‘എ’​യി​ൽ ആ​ദ്യ ര​ണ്ടു ക​ളി​യും ജ​യി​ച്ച്​ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ഇ​ന്ത്യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ ചി​ര​വൈ​രി​ക​ളാ​യ പാ​കി​സ്​​താ​നെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​രു​ത്ത​രാ​യ ജ​പ്പാ​നെ​യും (5-1) ആ​തി​ഥേ​യ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ​യും  (7-0) തോ​ൽ​പി​ച്ച്​ ആ​റു​ പോ​യ​ൻ​റ്​ നേ​ടി​യ ഇ​ന്ത്യ ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം ഉ​റ​പ്പി​ച്ചാ​ണി​റ​ങ്ങു​ന്ന​ത്. 

എ​ന്നാ​ൽ, ബം​ഗ്ലാ​ദേ​ശി​നെ (7-0) തോ​ൽ​പി​ച്ച പാ​കി​സ്​​താ​ൻ ര​ണ്ടാം അ​ങ്ക​ത്തി​ൽ ജ​പ്പാ​നോ​ട്​ (2-2) സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. ര​ണ്ടും ജ​യി​ച്ച ഇ​ന്ത്യ​ക്ക്​ ഇ​ന്ന​ത്തെ ഫ​ലം ര​ണ്ടാം റൗ​ണ്ട്​ പ്ര​വേ​ശ​ന​ത്തെ ബാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ ജൂ​ണി​ൽ വേ​ൾ​ഡ്​ ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ലി​ലാ​ണ്​ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ൾ 7-1, 6-1 സ്​​കോ​റി​ന്​ ജ​യി​ച്ച ഇ​ന്ത്യ​ക്കു ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും മേ​ധാ​വി​ത്വം. 

Show Full Article
TAGS:asia cup hockey sports news malayalam news 
Next Story