Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവനിത ഏഷ്യ കപ്പ്​...

വനിത ഏഷ്യ കപ്പ്​ ഹോക്കി: സിംഗപ്പൂരിനെ ഗോളിൽ മുക്കി ഇന്ത്യ (10-0)

text_fields
bookmark_border
വനിത ഏഷ്യ കപ്പ്​ ഹോക്കി: സിംഗപ്പൂരിനെ ഗോളിൽ മുക്കി ഇന്ത്യ (10-0)
cancel

 

ടോക്യോ: ജപ്പാനിൽ ആരംഭിച്ച വനിത ഏഷ്യ കപ്പ്​ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വമ്പൻ ജയ​ത്തോടെ തുടക്കംകുറിച്ചു. ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ 10-0ത്തിന്​ തകർത്തുവിട്ടാണ്​ ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്​. ഇന്ത്യക്കായി നവനീത്​ കൗർ (3, 41), റാണി(15, 18), നവജോത്​ കൗർ (30, 50) എന്നിവർ രണ്ടു ഗോൾ വീതം നേടിയപ്പോൾ, ലാൽറെംസിയാമി (18), ദീപ്​ എക്ക (25), ഗുർജിത്​ കൗർ (41), സോനിക (45) എന്നിവർ ഒാരോ ഗോൾ വീതവും നേടി. പൂൾ ‘എ’യിൽ ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവർക്കൊപ്പമാണ്​ ഇന്ത്യ. മറ്റൊരു മത്സരത്തിൽ ചൈന മലേഷ്യയെ 5-4ന്​ തോൽപിച്ചു. 

Show Full Article
TAGS:asia cup hockey Indian women hockey singapore hockey sports news malayalam news 
Next Story