Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_right‘സുഖമില്ല,...

‘സുഖമില്ല, ചികിത്സക്ക്​ സഹായിക്കണം’ -അമേരിക്കയിൽ കുടുങ്ങിയ മുൻ ഇന്ത്യൻ താരത്തി​െൻറ അപേക്ഷ

text_fields
bookmark_border
‘സുഖമില്ല, ചികിത്സക്ക്​ സഹായിക്കണം’ -അമേരിക്കയിൽ കുടുങ്ങിയ മുൻ ഇന്ത്യൻ താരത്തി​െൻറ അപേക്ഷ
cancel

ന്യൂയോർക്ക്​: 1975ൽ ലോകകപ്പ്​ ഹോക്കിയിൽ കിരീടനേട്ടത്തിലേക്ക്​ ഇന്ത്യയെ നയിച്ച താരങ്ങളിലൊരാളായ അശോക്​ ദി വാ​ൻ ഇന്ത്യൻ ഒളിമ്പിക്​ അസോസിയേഷൻ പ്രസിഡൻറ്​ എൻ.കെ. ബത്രയോട്​ ദയനീയമായ അ​േപക്ഷ നടത്തിയിരിക്കുകയാണ്​. വ്യക് ​തിപരമായ ആവശ്യങ്ങൾക്കായി അമേരിക്കയിലെത്തിയ ദിവാൻ അവി​െട കുടുങ്ങിയിരിക്കുകയാണിപ്പോൾ. ഏപ്രിൽ 20ന്​ മടക്കയാത്ര നിശ്ചയിച്ചിരുന്ന ​അ​േദ്ദഹത്തിന്​ യു.എസിൽ ​കോവിഡ്​-19 പടർന്നുപിടിച്ച സാഹചര്യത്തിൽ കുറേയേറെ ദിവസങ്ങൾ അവിടെ തങ്ങേണ്ടിവരും. ഇതിനിടയിൽ ശാരീരികമായ അസ്വസ്​ഥതകളും തന്നെ പിടികൂടിയതായി അദ്ദേഹം പറയുന്നു. തനിക്ക്​ ഇൻഷുറൻസ്​ പരിരക്ഷ ഇല്ലാത്തതിനാൽ യു.എസിൽ ചികിത്സക്ക്​ വൻതുക ചെലവു വരും. ഈ സാഹചര്യത്തിൽ ചികിത്സക്കായി തന്നെ​ സഹായിക്കണമെന്നാണ്​ മുൻ ഗോൾകീപ്പറുടെ ആവശ്യം.

‘യു.എസ്​.എയിൽ കുടുങ്ങിയ എനിക്ക്​ നിങ്ങളുടെ സഹായം വേണം. ചില ആ​േരാഗ്യ പ്രശ്​നങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്​ ഞാൻ. ഉയർന്ന രക്​ത സമ്മർദം ഉള്ളയാളന്ന നിലയിൽ അടിയന്തരമായി കഴിഞ്ഞയാഴ്​ച കാലിഫോർണിയയി​െല ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നിരുന്നു. നിലവിലെ സാഹചര്യങ്ങൾ കാരണം എ​​െൻറ യാത്രാ തീയതിയിൽ മാറ്റം വരുത്തേണ്ടിവന്നിട്ടുണ്ട്​. ശാരീരികമായി അസ്വസ്​ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും എനിക്ക്​ ഇവിടെ ഇൻഷുറൻസ്​ പരിരക്ഷയില്ല. നിങ്ങൾക്കറിയുന്നതുപോ​െല യു.എസിൽ ചികിത്സ ചെലവുകൾ ഏറെ ഉയർന്നതാണ്​. ആശുപത്രിയിൽ ഒരു ചെക്കപ്പിന് എന്നെ സഹായിക്കാൻ ​സാൻഫ്രാൻസിസ്​കോയിലെ ഇന്ത്യൻ എംബസിക്ക്​ നിർദേശം നൽകണമെന്ന്​ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനോടും വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറിനോടും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇവിടെ ആ​ശുപത്രിയിൽ പരിശോധനക്ക്​ ചെലവാകുന്ന തുക ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയാൽ അടച്ചുകൊള്ളാം.’ ബത്രക്കയച്ച സന്ദേശത്തിൽ ദിവാൻ കുറിച്ചു. ഇത്​ വളരെ അടിയന്തരമായി പരിഗണിക്കണമെന്നും ത​​െൻറ ആ​േരാഗ്യനില അത്രയും മോശമാണെന്നും ചൂണ്ടിക്കാട്ടിയാണ്​ അദ്ദേഹം കുറിപ്പ്​​ അവസാനിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockeykiran rijijucovid 19Ashok Diwan
News Summary - Ashok Diwan stranded in USA, writes to Batra for help
Next Story