Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി നായകന്‍

text_fields
bookmark_border
പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി നായകന്‍
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിന് ചരിത്രനിയോഗം. ലണ്ടന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റിനുള്ള ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്്. കഴിഞ്ഞ മൂന്നു വര്‍ഷമായി വൈസ് ക്യാപ്റ്റനാണ്. നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിന്‍െറ പകരക്കാരനായാണ് പുതിയ നിയമനം.
റിയോ ഒളിമ്പിക്സിന്‍െറ സന്നാഹ പോരാട്ടം കൂടിയായ ചാമ്പ്യന്‍സ് ട്രോഫിക്ക് ജൂണ്‍ 10ന് തുടക്കം കുറിക്കും. സര്‍ദാര്‍ സിങ്, രുപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്‍െറ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഒരിടവേളക്കു ശേഷം ഇന്ത്യക്ക് ഒളിമ്പിക്സ് യോഗ്യത നല്‍കുന്നതിലും മലയാളി ഗോള്‍കീപ്പര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story