Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി : ഇന്ത്യക്ക് തോല്‍വി

text_fields
bookmark_border
  • ആസ്ട്രേലിയ 4- ഇന്ത്യ 2
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി : ഇന്ത്യക്ക് തോല്‍വി
cancel
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ അവസാന പൂള്‍ മത്സരത്തില്‍ ആസ്ട്രേലിയ ഇന്ത്യയെ 4-2ന് കീഴടക്കി. ആസ്ട്രേലിയയുടെ ട്രെന്‍റ് മിട്ടന്‍, അരാന്‍ സലേവ്സ്കി, ഫ്ളെയ്ന്‍ ഒഗില്‍വി, ട്രിസ്റ്റാന്‍ വൈറ്റ് എന്നിവരാണ്  ഗോള്‍ നേടിയത്. എസ്.വി. രഘുനാഥും മന്‍ദീപ് സിങ്ങുമാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. അഞ്ച് മത്സരങ്ങളില്‍നിന്ന് ഏഴ് പോയന്‍റുള്ള ഇന്ത്യക്ക് ഫൈനലുറപ്പിക്കാന്‍ ഇനി ബ്രിട്ടന്‍- ബെല്‍ജിയം മത്സരത്തിനായി കാക്കണം.
ഫൈനലുറപ്പിച്ച ആസ്ട്രേലിയ കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ അല്‍പം ആലസ്യത്തോടെയാണ് കളിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്നും കാര്യമായ ആക്രമണങ്ങളുണ്ടായില്ല.
ടൂര്‍ണമെന്‍റിലുടനീളം ആദ്യ ക്വാര്‍ട്ടറില്‍ ആസ്ട്രേലിയക്കാര്‍ ഗോളടിച്ചിരുന്നില്ല. വലതു ഭാഗത്ത് കൂടെ എസ്.വി. സുനില്‍ ആണ് ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ ലക്ഷ്യമാക്കി സ്റ്റിക്ക് പായിച്ച ഏക ഇന്ത്യന്‍ താരം. എന്നാല്‍, ആസ്ട്രേലിയന്‍ ഗോളി ടെയ്ലര്‍ ലോവല്‍ എളുപ്പം പന്ത് രക്ഷപ്പെടുത്തി.
എതിര്‍നിരയിലെ ഏറ്റവും അപകടകാരിയായ ജെറമി ഹേവാര്‍ഡിന്‍െറ ഗോള്‍ ശ്രമം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് ഗംഭീരമായി സേവ് ചെയ്തു. രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നുള്ള പന്ത് ശ്രീജേഷിനെയും കടന്നുപോയെങ്കിലും വി.ആര്‍. രഘുനാഥ് രക്ഷകനായി.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story