Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി: ഇന്ത്യന്‍...

ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

text_fields
bookmark_border
ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
cancel

മാന്‍ഹേം (അമേരിക്ക): ഒളിമ്പിക്സ് സന്നാഹത്തിനായി അമേരിക്കയിലേക്ക് പറന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ആദ്യ മത്സരത്തില്‍ തോല്‍വി. ആതിഥേയരായ അമേരിക്കയോട് 2-3നായിരുന്നു തോറ്റത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം പ്രീതി ദുബെ (33ാം മിനിറ്റ്), ദീപിക (38) എന്നിവരുടെ മൂന്നാം ക്വാര്‍ട്ടര്‍ ഗോളില്‍ ഇന്ത്യ തിരിച്ചടിച്ചെങ്കിലും അവസാന ക്വാര്‍ട്ടറില്‍ അമേരിക്ക വിജയ ഗോള്‍ കുറിച്ചു. കാതലിന്‍ ഷാര്‍കെ (6), കാതി ബാം (31), കെസ്ലി കൊലോജെചിക് (48) എന്നിവരാണ് അമേരിക്കക്കായി ഗോളടിച്ചത്. വ്യാഴാഴ്ചയാണ് രണ്ടാം മത്സരം.

 

Show Full Article
TAGS:hockey india 
Next Story