Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബ്രിട്ടീഷ് ഹോക്കി താരം

text_fields
bookmark_border
  • ആരോപണം ഉന്നയിച്ചത് ദീര്‍ഘകാല സുഹൃത്തും ഇന്ത്യന്‍ വംശജയുമായ ഹോക്കി താരം
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബ്രിട്ടീഷ് ഹോക്കി താരം
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് വനിതാ ഹോക്കി താരം രംഗത്ത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഇവര്‍ ലുധിയാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആരോപണം സര്‍ദാര്‍ സിങ് നിഷേധിച്ചു.
തന്നെ ശാരീരികവും മാനസികവുമായി സര്‍ദാര്‍ സിങ് പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സമയത്താണ് തങ്ങള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായി. കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും പിന്നീട് ഗര്‍ഭിണിയായ തന്നെ സര്‍ദാര്‍ സിങ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും ലുധിയാന പൊലീസ് കമീഷണര്‍ പി.എസ്. ഉംറാനങ്കല്‍ പറഞ്ഞു.
അതിനിടെ, താനും പരാതിക്കാരിയും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നതുള്‍പ്പെടെയുള്ള ആരോപണം സര്‍ദാര്‍ സിങ് നിഷേധിച്ചു. ഇവരെ അറിയാമെന്നല്ലാതെ മറ്റു ബന്ധമില്ളെന്ന് ചണ്ഡിഗഢ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ളണ്ട് ദേശീയ ടീമിനുവേണ്ടി ജഴ്സിയണിഞ്ഞ ആദ്യ ഏഷ്യന്‍ വനിതയാണ് 21കാരിയായ ഹോക്കി താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story