അസ് ലൻഷാ ഹോക്കി: മലേഷ്യയെ തകർത്ത് ഇന്ത്യ ഫൈനലിൽ

  • മലേഷ്യയെ 6-1ന് തകർത്തു

  • ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആസ്ട്രേലിയ

20:30 PM
15/04/2016

ഇപോ (മലേഷ്യ): സുൽത്താൻ അസ് ലൻഷാ കപ്പ് ഹോക്കി ടൂർണമെൻറിൽ ഇന്ത്യ ഫൈനലിൽ കടന്നു. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. അസ് ലൻഷാ കപ്പിൽ ഇന്ത്യ ഏഴാമത്തെ തവണയാണ് ഫൈനലിൽ എത്തുന്നത്.

മലേഷ്യക്കെതിരെ രമൺദീപ് സിങ് ഇന്ത്യക്കു വേണ്ടി രണ്ടുതവണ വലകുലുക്കി. 25, 39 മിനിറ്റുകളിലായിരുന്നു ഗോളുകൾ. മൂന്നാം മിനിറ്റിൽ നിക്കിൻ തിമ്മയ്യ, ഏഴാം മിനിറ്റിൽ ഹർജീത് സിങ്, 27ാം മിനിറ്റിൽ ഡാനിഷ് മുജ്തബ, 50ാം മിനിറ്റിൽ തൽവിന്ദർ സിങ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി മറ്റു ഗോളുകൾ സ്കോർ ചെയ്തത്. ഷഹ്റിൽ സബാഹ് മലേഷ്യയുടെ ആശ്വാസ ഗോൾ സ്വന്തമാക്കി.

ആസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ജയത്തോടെ ഇന്ത്യ വെള്ളി ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യൻമാരായ ഇന്ത്യക്ക് ഫൈനലിലെത്താൻ ഇന്ന് ജയം അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റതോടെയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമായത്.

Loading...
COMMENTS