Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവസാന മത്സരം ജയിച്ചിട്ടും ഇന്ത്യക്ക് പരമ്പര നഷ്ടം
text_fieldsbookmark_border
റാഞ്ചി: ആസ്ട്രേലിയക്കെതിരായ ഹോക്കി പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ജയിച്ചിട്ടും ഇന്ത്യക്ക് പരമ്പര നഷ്ടം. അവസാന മത്സരം 3-2ന് ജയിച്ച ഇന്ത്യ, പരമ്പര വിജയികളെ നിര്‍ണയിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3ന് തലകുനിക്കുകയായിരുന്നു. ആദ്യ മത്സരം സമനിലയിലാകുകയും (2-2) തുടര്‍ന്ന് ഓരോന്നുവീതം നേടി ഇരുടീമുകളും 1-1ന് പരമ്പര സമനിലയിലാകുകയും ചെയ്തതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിജയികളെ നിര്‍ണയിച്ചത്. പരമ്പര ആസ്ട്രേലിയക്കുമുന്നില്‍ അടിയറവെച്ചെങ്കിലും രണ്ടുദിവസങ്ങള്‍ക്കകം തുടങ്ങാനിരിക്കുന്ന വേള്‍ഡ് ലീഗ് ഫൈനല്‍സിനായുള്ള മികച്ച തയാറെടുപ്പായി ഇന്ത്യക്കിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
