Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂനിയര്‍ ഏഷ്യാ കപ്പ്...

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍

text_fields
bookmark_border
ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍
cancel

ക്വാലാലംപുര്‍: ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് എട്ടാമത് ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ കിരീടം ചൂടി. ടൂര്‍ണമെന്‍റിലുടനീളം കണ്ട തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഇന്ത്യ,  ഹര്‍മന്‍പ്രീത് സിങ്ങിന്‍െറ ഹാട്രിക് പ്രകടനത്തിന്‍െറ ബലത്തില്‍ ഫൈനലില്‍ 6-2നാണ് പാകിസ്താനെ കെട്ടുകെട്ടിച്ചത്.  ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ വേട്ടക്ക് തുടക്കമിട്ട മത്സരത്തില്‍ 10ാം മിനിറ്റില്‍ ഇന്ത്യ ലീഡ് പിടിച്ചു. പെനാല്‍റ്റി കോര്‍ണറിലൂടെയുള്ള ഈ ഗോളിന് അഞ്ചു മിനിറ്റിനകം വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് ഇന്ത്യയെ 2-0 ന് മുന്നിലത്തെിച്ചു. 28ാം മിനിറ്റില്‍ മുഹമ്മദ് യാക്കൂബിന്‍െറ ഫീല്‍ഡ് ഗോളിലൂടെ തിരിച്ചടിച്ച പാകിസ്താന്‍െറ പോസ്റ്റിലേക്ക് 30ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിന്‍െറ ഹാട്രിക് ഗോള്‍ പറന്നുചെന്നു. രണ്ടാം പകുതിയില്‍ 44, 50 മിനിറ്റുകളിലായി അര്‍മാന്‍ ഖുറൈശിയും മന്‍പ്രീതും ഇന്ത്യയുടെ ലീഡ് 5-1 എന്നാക്കി. 53ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വീണ്ടും സ്കോര്‍ ബോര്‍ഡില്‍ പേര് ചേര്‍ത്തു. 86ാം മിനിറ്റില്‍ മുഹമ്മദ് ദില്‍ബറിന്‍െറ ഗോളിലൂടെയാണ് സ്കോര്‍ 6-2 എന്ന നിലയിലേക്ക് പാകിസ്താന്‍ എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India PakistanHarmanpreetjunior men's hockey Asia Cup
Next Story