ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി റായ്പുരില്‍ നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിങ്ങാണ് നയിക്കുന്നത്. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷാണ് ഉപനായകന്‍. ബംഗളൂരു സായി സെന്ററില്‍ നടക്കുന്ന ദേശീയ ക്യാമ്പിനിടയിലാണ് ടീമിനെ പ്രഖ്യാപിച്ചത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ ആറു വരെയാണ് ടൂര്‍ണമെന്റ്.
ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍- പി.ആര്. ശ്രീജേഷ്, ഹര്‍ജോത് സിങ്
ഡിഫന്‍സ്- ബീരേന്ദ്ര ലക്ര, കോതജിത് സിങ്, വി.ആര്. രഘുനാഥ്, ജസ്ജിത് സിങ് കുലര്‍, രുപീന്ദര്‍ പാല് സിങ്
മിഡ്ഫീല്‍ഡ്- സര്‍ദാര്‍ സിങ്, ചിഗ്ളെന്സന സിങ് കംഗുജം, ദേവീന്ദര്‍ വാല്മീകി, മന്‍പ്രീത് സിങ്, ധരംവീര്‍ സിങ്, ഡാനിഷ് മുജ്തബ
ഫോര്‍വേഡ്-എസ്.വി. സുനില്‍, രമന്ദീപ് സിങ്, ആകാശ്ദീപ് സിങ്, ലളിത് ഉപാധ്യായ്, തല്‍വീന്ദര്‍ സിങ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
