Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഇന്ത്യ–പാക് പരമ്പര 24...

ഇന്ത്യ–പാക് പരമ്പര 24 മുതല്‍ നടക്കാന്‍ സാധ്യത

text_fields
bookmark_border
ഇന്ത്യ–പാക് പരമ്പര 24 മുതല്‍ നടക്കാന്‍ സാധ്യത
cancel


ന്യൂഡല്‍ഹി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര ഈ മാസം 24 മുതല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്‍റി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരക്കാണ് സാധ്യത. ഇതുസംബന്ധിച്ച് ഈയാഴ്ചതന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.  ജനുവരിയില്‍ ഇന്ത്യ ആസ്ട്രേലിയന്‍ പര്യടനത്തിനും പാകിസ്താന്‍ ന്യൂസിലന്‍ഡ് പര്യടനത്തിനും തിരിക്കുന്നതിനുമുമ്പാണ് പരമ്പര നടക്കുക. പരമ്പരക്കുശേഷം ഇരു ടീമും കൊളംബോയില്‍നിന്ന് വിമാനം കയറിയേക്കും.
ജനുവരി ആറിനോ ഏഴിനോ ആയിരിക്കും ഇന്ത്യ ആസ്ട്രേലിയയിലേക്ക് തിരിക്കുക. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരമ്പരക്ക് സമ്മതം മൂളിയേക്കും. അങ്ങനെയെങ്കില്‍ പരമ്പരക്ക് മുന്നോടിയായി ടീമിന് ശ്രീലങ്കയില്‍ ഒരാഴ്ചത്തെ പരിശീലനം വേണമെന്ന് വഖാര്‍ യൂനുസ് ബോര്‍ഡിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഏകദിന മത്സരങ്ങളുടെ എണ്ണം രണ്ടാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
TAGS:India Pakistan 
Next Story