Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഡച്ച്​, സ്​പാനിഷ്,...

ഡച്ച്​, സ്​പാനിഷ്, മൊണാകോ​ ഗ്രാൻപ്രീകളും മാറ്റി

text_fields
bookmark_border
ഡച്ച്​, സ്​പാനിഷ്, മൊണാകോ​ ഗ്രാൻപ്രീകളും മാറ്റി
cancel

ല​ണ്ട​ൻ: കോ​വി​ഡ്​ ഏ​റെ ബാ​ധി​ച്ച കാ​യി​ക​രം​ഗ​ത്ത്​ നീ​ട്ടി​വെ​ക്ക​ൽ തു​ട​രു​ന്നു. ഡ​ച്ച്, സ്​​പാ​നി​ഷ്, മൊ​ണാ​കോ ഗ്രാ​ൻ​പ്രീ​ക​ളാ​ണ്​ ഏ​റ്റ​വു​മൊ​ടു​വി​ൽ നീ​ട്ടി​വെ​ച്ച​ത്. വ​ർ​ഷാ​ദ്യം ന​ട​ക്കേ​ണ്ട ആ​സ്​​ട്രേ​ലി​യ, ബ​ഹ്​​റൈ​ൻ, വി​യ​റ്റ്​​നാം, ചൈ​ന ഗ്രാ​ൻ​പ്രീ​ക​ൾ നേ​ര​ത്തേ നീ​ട്ടി​വെ​ച്ചി​രു​ന്നു. മേ​യ്​ അ​വ​സാ​ന​ത്തോ​ടെ ലോ​കം പൂ​ർ​ണ രോ​ഗ​​മു​ക്​​തി ഉ​റ​പ്പാ​ക്കി തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഗ്രാ​ൻ​പ്രീ സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. മ​ക്​​ലാ​റ​ൻ ടീം ​അം​ഗം ​കോ​വി​ഡ്​ ബാ​ധി​ത​നാ​യ​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ആ​സ്​​ട്രേ​ലി​യ​ൻ ഗ്രാ​ൻ​പ്രീ അ​വ​സാ​ന നി​മി​ഷം നീ​ട്ടി​യ​ത്. മ​ക്​​ലാ​റ​ൻ ടീ​മി​​​െൻറ ഭാ​ഗ​മാ​യ 16 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ചൈ​നീ​സ്​ ഗ്രാ​ൻ​പ്രീ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.


കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നാ​ൽ ഒ​ന്നാം ന​മ്പ​ർ കാ​റോ​ട്ട​ത്തി​ലെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​ അ​പ്ര​സ​ക്​​ത​മാ​കും. എ​ട്ടു മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ഒ​രു വ​ർ​ഷം ന​ട​ന്നി​രി​​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ജൂ​ൺ ഏ​ഴി​ന്​ അ​സ​ർ​ബൈ​ജാ​ൻ ഗ്രാ​ൻ​​പ്രീ​യോ​ടെ വീ​ണ്ടും സ​ജീ​വ​മാ​കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നി​ർ​ത്തി​വെ​ച്ച ഗ്രാ​ൻ​പ്രീ​ക​ൾ​ക്കു​കൂ​ടി അ​വ​സ​ര​മു​ണ്ടാ​കും​വി​ധം മൊ​ത്തം മ​ത്സ​ര​ക്ര​മ​വും പു​നഃ​സം​വി​ധാ​നി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

പ്രോ ഹോക്കി ലീഗ്​ മേയ്​ 17 വരെ നീട്ടി
ലോ​സ​ൻ: പ്രോ ​ഹോ​ക്കി ലീ​ഗി​ലെ മ​ത്സ​ര​ങ്ങ​ൾ മേ​യ്​ 17 വ​രെ നീ​ട്ടി​വെ​ച്ച​താ​യി അ​ന്താ​രാ​ഷ്​​ട്ര ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച ഏ​പ്രി​ൽ 15 വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തീ​രു​മാ​നം​ ജ​ർ​മ​നി​ക്കും (ഏ​പ്രി​ൽ 25, 26) ബ്രി​ട്ട​നു​മെ​തി​രാ​യ (മേ​യ്​ 2, 3) ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ളെ​യും ബാ​ധി​ക്കും. ന്യൂ​സി​ല​ൻ​ഡി​നും​ (മേ​യ്​ 23, 24) അ​ർ​ജ​ൻ​റീ​ന​ക്കു​മെ​തി​രെ (ജൂ​ൺ 5, 6) നാ​ട്ടി​ലും വ​ല​ൻ​സി​യ​യി​ൽ സ്​​പെ​യി​നി​നെ​തി​രെ​യു​മാ​ണ്​ (ജൂ​ൺ 13, 14) ഇ​ന്ത്യ​യു​ടെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ.

ഏപ്രിൽ 15 വരെ സെലക്​ഷൻ ട്രയലുകളും പാടില്ല
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 15 വ​രെ രാ​ജ്യ​ത്ത്​ എ​ല്ലാ​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും സെ​ല​ക്​​ഷ​ൻ ട്ര​യ​ലു​ക​ൾ​ക്കും വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ബി.​സി.​സി.​ഐ, രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി, ദേ​ശീ​യ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​നു​ക​ൾ എ​ന്നി​വ​ക്ക്​ ന​ൽ​കി​യ ഉ​ത്ത​ര​വി​ലാ​ണ്​ ഒ​രു ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും പാ​ടി​ല്ലെ​ന്ന്​ വി​ല​ക്കി​യ​ത്.
ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ ത​യാ​റെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക്​ പു​റ​ത്തു​നി​ന്ന്​ ആ​രു​ടെ​യും സാ​ന്നി​ധ്യ​മി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ത്ത​രം ക്യാ​മ്പു​ക​ളി​ലു​ള്ള പ​രി​ശീ​ല​ക​ർ, ടെ​ക്​​നി​ക്ക​ൽ സ്​​റ്റാ​ഫ്, അ​ത്​​ല​റ്റു​ക​ൾ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ നി​രീ​ക്ഷ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ പാ​ടി​ല്ല.

ജൂ​ൺ ഏ​ഴു​​വ​രെ ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ ക​ളി​യി​ല്ല
വാ​ഷി​ങ്​​ട​ൺ: ജൂ​ൺ ഏ​ഴു​​വ​രെ പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സ്​ കോ​ർ​ട്ടു​ക​ളി​ൽ ക​ളി​മു​ട​ക്കം. സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ഗ്രാ​ൻ​ഡ്​​സ്ലാ​മാ​യ ഫ്ര​ഞ്ച്​ ഓ​പ​ൺ ​മേ​യി​ൽ​നി​ന്ന്​ സെ​പ്​​റ്റം​ബ​റി​ലേ​ക്ക്​ മാ​റ്റി​യ​തി​നു​​പി​ന്നാ​ലെ​യാ​ണ് എ.​ടി.​പി​യും ഡ​ബ്ല്യു.​ടി.​എ​യും എ​ല്ലാ ക​ളി​ക​ളും റ​ദ്ദാ​ക്കി​യ​ത്. ​എ.​ടി.​പി ച​ല​ഞ്ച​ർ ടൂ​റും ഐ.​ടി.​എ​ഫ്​ വേ​ൾ​ഡ്​ ടെ​ന്നി​സ്​ ടൂ​റും റ​ദ്ദാ​ക്കി​യ​വ​യി​ൽ പെ​ടും. ക​ളി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ റാ​ങ്കി​ങ്​ മ​ര​വി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports news
News Summary - grand prix changed due to covid-sports news
Next Story