Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightബി.സി.സി.െഎ...

ബി.സി.സി.െഎ പ്രസിഡൻറായി ഗാംഗുലി തുടരുന്നത്​ കാണാൻ ആഗ്രഹം -ഗവാസ്​കർ

text_fields
bookmark_border
ബി.സി.സി.െഎ പ്രസിഡൻറായി ഗാംഗുലി തുടരുന്നത്​ കാണാൻ ആഗ്രഹം -ഗവാസ്​കർ
cancel

ഡൽഹി: സൗരവ്​ ഗാംഗുലി തന്നെ ബി.സി.സി.െഎ പ്രസിഡൻറായി തുടരുന്നത്​ കാണാൻ ആഗ്രഹമെന്ന്​ സുനിൽ ഗവാസ്​കർ. 2023 ലോകകപ്പ്​വരെ അദ്ദേഹം തുടരുന്നത്​ നല്ലതായിരിക്കുമെന്നും ഗവാസ്​കർ പറഞ്ഞു. ‘സുപ്രീം കോടതി ബി.സി.സി.​െഎയുമായി ബന്ധപ്പെട്ട കേസിലെ വാദം കേൾക്കൽ മാറ്റിവച്ചിരുന്നു.

തീർച്ചയായും ക്രിക്കറ്റിനേക്കാൾ വലിയ കാര്യങ്ങൾ കോടതിക്ക്​ മുന്നിലുണ്ട്​. പക്ഷെ കോടതി തീരുമാനത്തിനായി ക്രിക്കറ്റിനെ സ്​നേഹിക്കുന്നവരെല്ലാം കാത്തിരിക്കുകയാണ്​’-ത​​െൻറ പ്രതിവാര കോളത്തിൽ അദ്ദേഹം കുറിച്ചു. ബി.സി.സി​െഎയുടെ ഭരണഘടന പ്രകാരം ഒരാൾക്ക്​ ആറ്​ വർഷമാണ് (സംസ്​ഥാന ഭാരവാഹിത്വം ഉൾപ്പടെ) ​ ഭാരവാഹിത്വത്തിൽ തുടരാൻകഴിയുന്നത്​. അത്​ കഴിഞ്ഞാൽ മൂന്ന്​ വർഷത്തേക്ക്​ പദവികൾ വഹിക്കാൻ പാടില്ല.

ഗാംഗുലി ബി.സി.​െഎ.​െഎയുടെ വിവിധങ്ങളായ പദവികൾ വഹിച്ചിരുന്നതിനാൽ അദ്ദേഹത്തി​​െൻറ കാലാവധി 2020 ജൂലൈയിൽ അവസാനിക്കുകയാണ്​.  ബി.സി.സി.​െഎ ​െസക്രട്ടറിയായ ജെയ്​ ഷായുടെ അവസ്​ഥയും ഇതു​െന്നയാണ്​. ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷൻ ഭാരവാഹിയായിരുന്ന ജയ്​ ഷായുടെ ആറ്​ വർഷമെന്ന പരിധി ഇതിനകം അവസാനിച്ചിരുന്നു. ഇതിൽ ഇളവ്​ ആവശ്യപ്പെട്ടാണ്​ ബി.സി.സി.​െഎ കോടതിയെ സമീപിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsBCCInews
News Summary - ganguly and sunilgavaskar said bcci president
Next Story