Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോബ്സ് പട്ടികയിൽ ദിപ കർമാകറും സാക്ഷി മാലികും അടക്കം 50ലേറെ ഇന്ത്യക്കാർ
text_fieldsbookmark_border
ന്യൂയോർക്ക്: വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച 30 വയസ്സിൽ താഴെയുള്ള ഏഷ്യക്കാരുടെ ഫോബ്സ് പട്ടികയിൽ 50ലേറെ ഇന്ത്യക്കാരും. ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ, ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, നടി ആലിയ ഭട്ട് തുടങ്ങിയവരാണ് പട്ടികയിലിടം നേടിയത്.
ഏഷ്യയിലെ 30ന് കീഴിലുള്ള 30 എന്ന പട്ടികയിൽ 10 വിഭാഗങ്ങളിലായി 300 യുവാക്കളാണുള്ളത്. വിേനാദം, ധനകാര്യം, സാമൂഹികസംരംഭകർ, സംരംഭസാേങ്കതികത്വം തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്. കൂടുതൽ പേർ ൈചനയിൽനിന്നാണ്-76. 53 പേരുമായി ഇന്ത്യയാണ് രണ്ടാമത്. ആദ്യ പാരാലിംപിക് നീന്തൽക്കാരനായ ശരത് ഗോയക്വാദ്, പെൺകുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന ഷീസേയ്സ് എന്ന എൻ.ജി.ഒയുടെ സ്ഥാപക ത്രിഷ ഷെട്ടി തുടങ്ങിയവരും പട്ടികയിലുണ്ട്. ഗോ ഡയമെൻഷൻസ് എന്ന മൊബൈൽ ആപ് ഡെവലപറിന് രൂപം നൽകിയ സഹോദരങ്ങളായ 15കാരനായ സഞ്ജയും 17കാരനായ ശ്രാവൺ കുമരനുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ ഇന്ത്യക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
