ഇബ്രാഹിമോവിച്ച് യുണൈറ്റഡുമായി കരാർ പുതുക്കി
text_fieldsലണ്ടൻ: പരിക്കേറ്റ് നീണ്ടനാൾ പുറത്തായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് സ്ട്രൈക്കർ ഇബ്രാഹിമോവിച്ച് ഒരുവർഷംകൂടി ക്ലബിൽ തുടരും. താരവുമായുള്ള കരാർ ഒരുവർഷത്തേക്ക് പുതുക്കുകയാണെന്ന് യുനൈറ്റഡ് അറിയിച്ചു. യൂറോപ്പ ലീഗിലെ ആൻഡർലഷ്റ്റിനെതിരായ മത്സരത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതോടെയാണ് താരം പുറത്താവുന്നത്. പരിക്കുമാറി തിരിച്ചെത്തിയതോടെയാണ് ഇബ്രയുമായുള്ള കരാർ പുതുക്കുന്ന വിവരം ക്ലബ് അറിയിച്ചത്. സീസണിലെ രണ്ടാം ഘട്ടത്തിൽ ഇബ്രാഹിമോവിച്ച് കളത്തിലിറങ്ങുമെന്ന് കോച്ച് മൗറീന്യോ അറിയിച്ചു. നേരത്തേ, 35കാരനായ ഇബ്രയെ യുനൈറ്റഡ് വിറ്റൊഴിവാക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
