Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിദാൻ റയൽ മാഡ്രിഡ്​...

സിദാൻ റയൽ മാഡ്രിഡ്​ പരിശീലകസ്ഥാനം രാജിവെച്ചു

text_fields
bookmark_border
സിദാൻ റയൽ മാഡ്രിഡ്​ പരിശീലകസ്ഥാനം രാജിവെച്ചു
cancel

മഡ്രിഡ്​: റയൽ മഡ്രിഡിന്​ ചാമ്പ്യൻസ്​ ലീഗിൽ ഹാട്രിക്​ കിരീടം സമ്മാനിച്ചതിന്​ പിന്നാലെ ഫുട്​ബാൾ ലോകത്തെ ഞെട്ടിച്ച്​ പരിശീലകൻ സിനദിൻ സിദാൻ പടിയിറങ്ങി. ക്ലബ്​ പ്രസിഡൻറ്​ ഫ്ലോറൻറീനോ പെരസിനൊപ്പം വ്യാഴാഴ്​ച തിരക്കിട്ട്​ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലായിരുന്നു സിദാ​​​െൻറ അപ്രതീക്ഷിത പ്രഖ്യാപനം. 

‘‘അടുത്ത സീസണിൽ റയൽ മഡ്രിഡി​​​െൻറ പരിശീലകനായി ഞാനുണ്ടാവില്ല. ഇത്​ പലരെയും അത്ഭുതപ്പെടുത്തുന്ന വിചിത്ര തീരുമാനമായിരിക്കുമെന്നറിയാം. എന്നാൽ, ഇതാണ്​ ശരിയായ തീരുമാനമെന്ന്​ കരുതുന്നു. ജയിച്ചുകൊണ്ടേയിരിക്കാനാണ്​ ഇൗ ടീമിനിഷ്​ടം. മൂന്നുവർഷത്തെ അനുഭവത്തിനുശേഷം ഒരുമാറ്റം അനിവാര്യമാണെന്ന്​ മനസ്സിലാക്കുന്നു. ഞാൻ സ്​നേഹിക്കുന്ന ക്ലബാണിത്​. ഞാൻ സ്​നേഹിക്കുന്ന പ്രസിഡൻറും. അദ്ദേഹമാണ്​ എന്നെ ഇൗ സ്​ഥാനത്തേക്ക്​ കൊണ്ടുവന്നത്​. അതിനുള്ള നന്ദി എന്നുമുണ്ടാവും’’ -സിദാൻ പറഞ്ഞു. 


തുടർച്ചയായ മൂന്നുവർഷം ചാമ്പ്യൻസ്​ ലീഗിൽ ജേതാക്കളായെങ്കിലും രണ്ട്​ സീസണുകളിലും ലാ ലിഗയിൽ ടീം പിന്നാക്കം പോയതിനാൽ സിദാനെ റയൽ മഡ്രിഡ്​ ഒഴിവാക്കുകയാണോ എന്ന സംശയമുയർന്നെങ്കിലും തീരുമാനം ത​േൻറതുമാത്രമാണെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ‘ഇത്​ പൂർണമായും എ​​​െൻറ തീരുമാനമാണ്​. പലർക്കും അത്​ മനസ്സിലാവില്ലെന്നറിയാം. പക്ഷേ, ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണിത്​. മാറ്റത്തിന്​ സമയമായിരിക്കുന്നു’’ -സിദാൻ പറഞ്ഞു. 

റാഫേൽ ബെനിറ്റസിന്​ പകരം 2016 ജനുവരിയിലാണ്​ സീസണി​​​െൻറ മധ്യത്തിൽ സിദാൻ റയൽ മഡ്രിഡ്​ പരിശീലകനായെത്തുന്നത്​. 149 മത്സരങ്ങളിൽ ടീമിന്​ തന്ത്രങ്ങളോതിയ അദ്ദേഹം 105 എണ്ണത്തിലും ജയത്തിലേക്ക്​ നയിച്ചു. രണ്ടര വർഷത്തിനിടെ മൂന്ന്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടങ്ങളും രണ്ട്​ വീതം ഫിഫ ക്ലബ്​ ലോകകപ്പ്​, യുവേഫ സൂപ്പർ കപ്പ്​ ട്രോഫിയും ഒാരോ ലാ ലിഗ കിരീടവും സ്​പാനിഷ്​ സൂപ്പർ കപ്പും സാൻറിയാഗോ ബെർണബ്യൂവിലേക്കെത്തിക്കാനും സിസുവിനായി. 2017ൽ ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്​കാരവും റയൽ വഴി സിദാനെ ​തേടിയെത്തി. 


2001-2006 കാലത്ത്​ റയൽ ജഴ്​സിയിൽ 155 മത്സരങ്ങൾ കളിച്ച്​ 37 ഗോളുകൾ ​േനടിയിരുന്ന സിദാൻ 2013-14 സീസണിൽ ടീമി​​​െൻറ കോച്ചായിരുന്ന കാർലോ ആൻസലോട്ടിയുടെ സഹപരിശീലകനായാണ്​ കോച്ചി​​​​െൻറ കുപ്പായമിട്ട്​ തുടങ്ങിയത്​. തുടർന്ന്​ രണ്ട്​ സീസണുകളിൽ റയൽ മ​ഡ്രിഡ്​ ബി ടീമായ കാസ്​റ്റില്ലയുടെ പരിശീലകനായിരുന്ന സിദാനെ 2016 തുടക്കത്തിൽ സീനിയർ ടീമി​​​െൻറ പരിശീലകനായി നിയമിക്കുകയായിരുന്നു. 

സിദാൻ @ റയൽ
മത്സരം-149
ജയം-104
സമനില-29
തോൽവി-16
വിജയ ശതമാനം-69.80

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballzinedine zidanechampions leaguemalayalam newssports news
News Summary - Zinedine Zidane steps down as Real Madrid coach-Sports news
Next Story