Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിദാൻ വീണ്ടും...

സിദാൻ വീണ്ടും റയലിനൊപ്പം

text_fields
bookmark_border
zinedine zidane
cancel

മഡ്രിഡ്​: അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ റയൽ മഡ്രിഡിൽ തലമാറ്റം. അപ്രതീക്ഷിത നീക്കത്തിലൂടെ മുൻ കോച്ചും താരവുമ ായിരുന്ന സിനദിൻ സിദാനുമായി കരാറിലൊപ്പിട്ട റയൽ, നിലവിലെ കോച്ച്​ സാൻറിയാഗോ സൊളാരിയെ പുറത്താക്കി. തിങ്കളാഴ് ​ചയായിരുന്നു ഫുട്​ബാൾ ലോകത്തെ ഞെട്ടിച്ച നാടകീയ നീക്കങ്ങൾ.

റയൽ മഡ്രിഡിന്​ ഹാട്രിക്​ ചാമ്പ്യൻസ്​ ലീഗ്​ കി രീടം ഉൾപ്പെടെ സുവർണ കാലം സമ്മാനിച്ച പരിശീലക കാലയളവിന്​ ശേഷം കഴിഞ്ഞ മേയിലായിരുന്നു സിദാ​​​​െൻറ പടിയിറക്കം. തു ടർന്ന്​ പുതിയ ജോലികളൊന്നും സ്വീകരിക്കാതെ മാറിനിന്ന സിദാൻ ​പ്രിയപ്പെട്ട ക്ലബിൽ നിന്ന്​ വിളിയെത്തിയപ്പോൾ നിരസിച്ചില്ല.

2022 വരെയാണ്​ പുതിയ കരാർ. ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടറിലെ പുറത്താവലും ലാ ലിഗയിലെ മോശം ഫോമും കാരണമാണ്​ സാൻറിയാഗോ സൊളാരിയെ ഒഴിവാക്കാൻ തീരുമാനിച്ചത്​. മൗറീന്യോ ഉൾപ്പെടെയുള്ളവരെ റയൽ പരിഗണിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

പത്തു മാസ​ത്തെ ഇടവേളക്കു ശേഷമാണ്​ സിദാ​​​​െൻറ മടങ്ങി വരവ്​. 2001 മുതൽ 2006 വരെ റയലിനായി കളിച്ച ഫ്രഞ്ചു നായകൻ, 2016ൽ​ കോച്ചായി സ്​ഥാനമേറ്റു. ഒരു ലാ ലിഗ, മൂന്ന്​ ചാമ്പ്യൻസ്​ ലീഗ്​, രണ്ട്​ സൂപ്പർകപ്പ്​, രണ്ട്​ ക്ലബ്​ ലോകകപ്പ്​ എന്നിവ സാൻറിയാഗോ ബെർണബ്യൂവിലെത്തിച്ചാണ്​ കഴിഞ്ഞ മേയിൽ സിദാൻ പടിയിറങ്ങിയത്​.

പിന്നീട്​ ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഇംഗ്ലീഷ്​ ക്ലബ്​ പരിശീലകനായി ചുമതലയേൽക്കുമെന്ന വാർത്തകൾക്കിടെയാണ്​ റയലിലേക്കുള്ള മടങ്ങിവരവ്​.
രണ്ടാം വരവിൽ കനത്ത വെല്ലുവിളികളാണ്​ ഫ്രഞ്ചുകാരനെ കാത്തിരിക്കുന്നത്​. സിദാനൊപ്പം റയൽ വിട്ട ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യം ടീമിന്​​ ഇതുവരെ നികത്താനായിട്ടില്ല. എഡൻ ഹസാഡ്​ ഉൾപ്പെടെ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടും വിജയിച്ചില്ല.

സീസൺ തുടക്കത്തിൽ തന്നെ തപ്പിത്തടഞ്ഞ റയൽ സിദാ​​​​െൻറ പിൻഗാമിയായിരുന്ന യുലൻ ലോപെറ്റ്​ഗുയിയെ മാറ്റിയാണ്​ റിസർവ്​ ടീം പരിശീലകനായ സൊളാരിയെ നിയമിച്ചത്​. ഹെഡ്​കോച്ച്​ പദവിയിൽ നിന്ന്​ പുറത്താക്കിയെങ്കിലും സൊളാരി ടീമിനൊപ്പം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridzinedine zidanemalayalam newssports news
News Summary - Zinedine Zidane set to return to Real Madrid less than a year after stepping down
Next Story