2020 വരെ സിദാൻ തന്നെ റ​യ​ൽ കോച്ച്

16:39 PM
12/01/2018
മ​ഡ്രി​ഡ്​: പു​തി​യ സീ​സ​ൺ റ​യ​ൽ മ​ഡ്രി​ഡി​നും മാ​നേ​ജ​ർ സി​ന​ദി​ൻ സി​ദാ​നും കാ​ര്യ​ങ്ങ​ൾ അ​ത്ര ന​ല്ല രീ​തി​യി​ല​ല്ല. ലാ ​ലി​ഗ​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ബാ​ഴ്​​സ​ലോ​ണ​യേ​ക്കാ​ൾ ഏ​റെ പി​ന്നി​ലു​ള്ള റ​യ​ൽ മ​ഡ്രി​ഡ്, ആ​ദ്യ എ​ൽ​ക്ലാ​സി​കോ​യി​ലും തോ​റ്റ​തോ​ടെ കോ​ച്ച്​ സി​ന​ദി​ൻ സി​ദാ​ന്​ പ​ടി​യി​റ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സി​ദാ​നെ കൈ​വി​ടാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി റ​യ​ൽ മ​ഡ്രി​ഡ്​ മാ​നേ​ജ്​​മ​െൻറ്​ ഫ്ര​ഞ്ച്​ താ​ര​ത്തി​ന്​ ക​രാ​ർ നീ​ട്ടി​ന​ൽ​കി.

2020 വരെയാണ് സിദാൻ റയലുമായി പുതിയ കരാറിൽ ഒപ്പുെവച്ചത്. ‘‘റയലുമായി കരാർ പുതുക്കി. ഇൗ ജോലി ഞാൻ ആസ്വദിക്കുന്നുണ്ട്. മൂന്നുവർഷം റയൽ മഡ്രിഡിനെപ്പോലെയുള്ള ഒരു ക്ലബിനോടൊപ്പം പരിശീലകനായി നിൽക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. പ്രതിസന്ധികൾ മറികടന്ന് മുന്നേറുകതന്നെ ചെയ്യും’’ -സിദാൻ അറിയിച്ചു.
Loading...
COMMENTS