Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി​ന​ദി​ൻ സി​ദാ​ൻ ...

സി​ന​ദി​ൻ സി​ദാ​ൻ  ഫ്ര​ഞ്ച്​ കോ​ച്ച്​ ഒാ​ഫ്​ ദി ​ഇ​യ​ർ

text_fields
bookmark_border
സി​ന​ദി​ൻ സി​ദാ​ൻ  ഫ്ര​ഞ്ച്​ കോ​ച്ച്​ ഒാ​ഫ്​ ദി ​ഇ​യ​ർ
cancel
പാ​രി​സ്​: റ​യ​ൽ മ​ഡ്രി​ഡ്​ മാ​നേ​ജ​ർ സി​ന​ദി​ൻ സി​ദാ​നെ 2017 ഫ്ര​ഞ്ച്​ കോ​ച്ച്​ ഒാ​ഫ്​ ദി ​ഇ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. റ​യ​ലി​ന്​​ക​ഴി​ഞ്ഞ വ​ർ​ഷം ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, ലാ ​ലി​ഗ, യു​വേ​ഫ സൂ​പ്പ​ർ ക​പ്പ്, ക്ല​ബ്​ ലോ​ക​ക​പ്പ്​ എ​ന്നി​വ നേ​ടി​ക്കൊ​ടു​ത്ത​താ​ണ്​ സി​ദാ​നെ​ പു​ര​സ്​​കാ​ര​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. ആ​ഴ്​​സ​ന​ൽ മാ​നേ​ജ​ർ ആ​ഴ്​​സ​ൻ വെ​ങ്ങ​റ​ട​ക്ക​മു​ള്ള കോ​ച്ചു​മാ​രെ പി​ന്ത​ള്ളി​യാ​ണ്​ സി​ദാ​​െൻറ നേ​ട്ടം. 

‘‘ പുതിയ സീസണിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞുവെന്നത് ശരിയാണ്. ലാ ലിഗയിൽ ഞങ്ങൾ വളരെ പിറകിലാണ്. കളിക്കാരനെന്ന നിലയിൽ മോശം സമയത്തെ അതിജയിക്കാൻ എനിക്കായിട്ടുണ്ട്. കോച്ചുമാർക്കും എല്ലാസമയവും നല്ലതാവണമെന്നില്ല. എന്നാൽ, പ്രതിസന്ധികൾ മറികടന്ന് റയൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ’’- സിദാൻ പ്രതികരിച്ചു. 

ലാ ​ലി​ഗ​യി​ൽ നി​ല​വി​ൽ നാ​ലാം സ്​​ഥാ​ന​ത്താ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്. ഒ​ന്നാ​മ​തു​ള്ള ബാ​ഴ്​​സ​യേ​ക്കാ​ൾ 16 പോ​യ​ൻ​റ്​ പി​റ​കി​ലു​ള്ള റ​യ​ലി​ന്​ ചാ​മ്പ്യ​ന്മാ​രാ​വാ​ൻ ഇ​നി അ​ദ്​​ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്ക​ണം. ലാ ​ലി​ഗ ഏ​റ​ക്കു​റെ കൈ​വി​ട്ടി​രി​ക്കെ, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​മാ​ണ്​ സി​ദാ​​െൻറ​യും റ​യ​ലി​​െൻറ​യും ല​ക്ഷ്യം. പ്രീ​ക്വാ​ർ​ട്ട​റി​ൽ ശ​ക്​​ത​രാ​യ പി.​എ​സ്.​ജി​യാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ എ​തി​രാ​ളി​ക​ൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballzinedine zidanemalayalam newssports newsFrench coach
News Summary - Zinedine Zidane named French coach of 2017 -Sports news
Next Story