സി​​ദാ​​ൻ ഖ​​ത്ത​​ർ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നാ​കു​ന്നു?

08:33 AM
02/06/2018
സുപ്രീം കമ്മിറ്റി ഡെലിവറി ആൻറ്​ ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുമൊത്ത് സിദാൻ –ഫയൽ ഫോ​േട്ടാ
ദോ​​ഹ: ഹാ​​ട്രി​​ക് യൂ​​റോ​​പ്യ​​ൻ ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗ് കി​​രീ​​ട​​നേ​​ട്ട​​ത്തി​​ന് പി​​ന്നാ​​ലെ റ​​യ​​ൽ മാ​​ഡ്രി​​ഡ് പ​​രി​​ശീ​​ല​​ക​​ൻ സ്​​​ഥാ​ന​​ത്ത് നി​​ന്ന് രാ​​ജിവെ​​ച്ച സി​​ന​​ദി​​ൻ സി​​ദാ​​ൻ ഖ​​ത്ത​​റി​​ലേ​​ക്കെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​ച​​രി​​ക്കു​​ന്നു. 
2022 വ​​രെ ഖ​​ത്ത​​ർ  ദേ​​ശീ​​യ ടീ​​മിെ​​ൻ​​റ പ​​രി​​ശീ​​ല​​ക സ്​​​ഥാ​​ന​​ത്തേ​​ക്ക് സി​​ദാ​​ൻ ക​​രാ​​റി​​ലെ​​ത്തി​​യ​​താ​​യും രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ ത​​ന്നെ വ​ ​മ്പ​​ൻ ഓ​​ഫ​​റാ​​ണ് സി​​ദാ​​ന് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ചി​​ല ഇം​​ഗ്ലീ​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു. 

വ​​ർ​​ഷ​​ത്തി​​ൽ 50 മി​​ല്യ​​ൻ യൂ​​റോ​​യാ​​ണ് സി​​ദാെ​​ൻ​​റ പ്ര​​തി​​ഫ​​ല​​മെ​​ന്നും നാ​​ല് വ​​ർ​​ഷ​​ത്തേ​​ക്ക് 2022 വ​​രെ​​യാ​​ണ് ക​​രാ​റെ​​ന്നും ഈ​​ജി​​പ്ഷ്യ​​ൻ ശ​​ത​​കോ​​ടീ​​ശ്വ​​ര​​നാ​​യ ന​​ഗീ​​ബ് സ​​വി​​റി​​സി​​നെ ഉ​​ദ്ധ​​രി​​ച്ചാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​ച​​രി​​ക്കു​​ന്ന​​ത്.  ത​െൻ​​റ ഔ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ലാ​​ണ് ഇ​​ക്കാ​​ര്യം ന​​ഗീ​​ബ് വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 2022ൽ ​​ഖ​​ത്ത​​റി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് സി​​ദാ​​നെ നി​​യ​​മി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് നി​​രീ​​ക്ഷ​ക​​ർ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. 

നേ​​ര​​ത്തെ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ മു​​ൻ സൂ​​പ്പ​​ർ താ​​ര​​വും സ​​ദ്ദ് ക്യാ​​പ്റ്റ​​നു​​മാ​​യ സാ​​വി ഫെ​ർ​​ണാ​​ണ്ട​​സ്​ ഖ​​ത്ത​​റിെ​​ൻ​​റ പ​​രി​​ശീ​​ല​​ക സ്​​​ഥാ​​ന​​ത്തേ​​ക്ക് സ​​ന്ന​​ദ്ധ​​ത പ്ര​​ക​​ടി​​പ്പി​​ച്ച് രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പ് ഖ​​ത്ത​​റി​​ലെ​​ത്തു​​മ്പോ​​ൾ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന രാ​​ജ്യം ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്നു​​വെ​​ന്ന  വി​​ശേ​​ഷ​​ണ​​വും ഖ​​ത്ത​​റി​​ന് സ്വ​​ന്ത​​മാ​​കും. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ ഞെ​​ട്ടി​​ച്ചു കൊ​​ണ്ട്  സി​​ന​​ദി​​ൻ സി​​ദാ​​ൻ റ​​യ​​ൽ മാ​​ഡ്രി​​ഡിെ​​ൻ​​റ പ​​രി​ശീ​​ല​​ക സ്​​​ഥാ​​ന​​ത്ത് നി​​ന്നും രാ​​ജി പ്ര​​ഖ്യാ​​പി​​ച്ച​​ത്. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗ് കി​​രീ​​ട​​വും ര​​ണ്ട് ക്ല​​ബ് ലോ​ ​ക​​ക​​പ്പ് കി​​രീ​​ട​​വും ഒ​​രു ലാ​​ലി​​ഗ കി​​രീ​​ട​​വു​​മ​​ട​​ക്കം വ​​ലി​​യ നേ​​ട്ട​​ങ്ങ​​ളാ​​ണ് സി​​ദാെ​​ൻ​​റ കീ​​ഴി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് സ്വ​​ന്ത​ മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.  
Loading...
COMMENTS