സന്തോഷം... മനസ്സിൽ 11 മത്സരങ്ങൾ മാത്രം
text_fieldsഫീലിങ്
‘തിരിച്ചുവരവിൽ സന്തോഷം. ഏറ്റവും മികച്ച ക്ലബിനും ടീമിനുമൊപ്പം വീണ്ടും ഒ ന്നിക്കുന്നത് സന്തോഷമാണ്’.
തിരിച്ചുവരവ്
‘വ്യക്തിപരമായ കാരണങ്ങളാലായി രുന്നു പത്തു മാസം മുമ്പ് ക്ലബ് വിട്ടത്. ഇപ്പോൾ മറ്റൊരു മാറ്റം ആവശ്യമാണ്. പ്രസിഡൻറ് (േഫ്ലാറൻറിനോ പെരസ്) വിളിച്ചതിനാലാണ് ഇൗ തിരിച്ചുവരവ്. അദ്ദേഹത്തോടും ഇൗ ടീമിനോടും സ്നേഹമുണ്ട്.
പെരസിെൻറ വിളി
‘ക്ലബ് വിട്ട ശേഷം ഞാൻ ആർക്കും അഭിമുഖങ്ങൾ നൽകിയിട്ടില്ല. പ്രസിഡൻറ് വിളിച്ചപ്പോൾ, നോ പറഞ്ഞുമില്ല. ലീഗ് സീസണിൽ ഇനി മുന്നിലുള്ളത് 11 മത്സരങ്ങൾ. പിന്നീടുള്ള സീസണിലെ കാര്യങ്ങൾ അതുകഴിഞ്ഞ് കാണാം. കാര്യങ്ങളെല്ലാം മാറും. ഇേപ്പാൾ അതൊന്നും പ്രശ്നമല്ല’.
ക്രിസ്റ്റ്യാനോ റിേട്ടൺ?
‘അതൊന്നും ഇപ്പോഴത്തെ വിഷയമല്ല. മുന്നിലുള്ള 11കളിയെ കുറിച്ചാണ് ഞങ്ങളുടെ ചിന്ത. അടുത്ത സീസൺ അല്ല.’
കഴിഞ്ഞ നേട്ടങ്ങൾ
വെല്ലുവിളിയാവുമോ?
‘അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. വേണ്ടത്ര വിശ്രമിച്ചുവെന്ന് എെൻറ ഹൃദയം പറയുന്നു. ഇപ്പോൾ പ്രസിഡൻറ് വിളിച്ചു, തിരിച്ചുവന്നു. ലോകത്തെ ഏറ്റവും മികച്ച ക്ലബിനൊപ്പമാണ് ഞാൻ. തിരിച്ചുവരവിൽ സന്തോഷം.’
