Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​റ​സി​ൽ തി​ള​ങ്ങി...

ലോ​റ​സി​ൽ തി​ള​ങ്ങി ഇ​ന്ത്യ​ൻ ‘യു​വ’

text_fields
bookmark_border
The-Yuwa-Football-Girls-
cancel
camera_alt????????? ?????????? ??????? ???????????? ??????????? ???? ?????

ല​ണ്ട​ൻ: ​ഝാ​ർ​ഖ​ണ്ഡി​ലെ ‘യു​വ’​ക്ക്​ ലോ​ക​പ്ര​ശ​സ്​​ത​മാ​യ ലോ​റ​സ്​ അ​വാ​ർ​ഡ്. ​േമ​ഖ​ല​യി​െ​ല പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ഫു​ട്​​ബാ​ളി​ലൂ​ടെ ശാ​ക്​​തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്​​ഥാ​പി​ത​മാ​യ സ​ന്ന​ദ്ധ സം​ഘ​മാ​ണ്​ ‘യു​വ’. അ​മേ​രി​ക്ക​ക്കാ​രാ​യ ഫ്രാ​ൻ​സ്​ ഗാ​സ്​​റ്റ്​​ല​റും റോ​സ്​ തോം​സ​ൺ ഗാ​സ്​​റ്റ്​​ല​റു​മാ​ണ്​ സ്ഥാ​പ​ക​ർ.

ശൈ​ശ​വ വി​വാ​ഹം സാ​ർ​വ​ത്രി​ക​മാ​യ ഇൗ ​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്​ ‘യു​വ’ കാ​ഴ്​​ച​വെ​ക്കു​ന്ന​ത്​. നി​ല​വി​ൽ 450ലേ​റെ പെ​ൺ​കു​ട്ടി​ക​ൾ ‘യു​വ’​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ചി​ല കു​ട്ടി​ക​ൾ കാ​യി​ക പ​രി​ശീ​ല​ക​രാ​യി സ്​​ഥാ​ന​ക്ക​യ​റ്റ​വും നേ​ടി​യി​ട്ടു​ണ്ട്. മോ​ണ​കോ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ യു​വ​യി​ൽ നി​ന്നു​ള്ള നീ​ത കു​മാ​രി, ഹേ​മ കു​മാ​രി, കോ​നി​ക കു​മാ​രി, രാ​ധ കു​മാ​രി എ​ന്നി​വ​രാ​ണ്​ ലോ​റ​സ്​ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി​യ​ത്. ലോ​ക​പ്ര​ശ​സ്​​ത ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​ൻ ആ​ഴ്​​സ​ൻ വെ​ങ്ങ​റാ​ണ്​ ഇ​വ​ർ​ക്ക്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ച​ത്.

മോ​ണ​കോ​യി​ൽ​വെ​ച്ച്​ ബ്ര​സീ​ൽ മു​ൻ നാ​യ​ക​ൻ ക​ഫു, ആ​ഴ്​​സ​ൻ വെ​ങ്ങ​ർ, ടെ​ന്നി​സ്​ ഇ​തി​ഹാ​സം ബോ​റി​സ്​ ബെ​ക്ക​ർ എ​ന്നി​വ​രു​മൊ​ത്ത്​ തെ​രു​വു ഫു​ട്​​ബാ​ൾ ക​ളി​ക്കാ​നും ഇ​വ​ർ​ക്ക്​ അ​വ​സ​ര​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsIndian YouvaLorentz Award
News Summary - Youva got Award - Sports News
Next Story