യൂറി ടൈലിമാൻസ് മോണകോയിൽ
text_fieldsമോണകോ: െബൽജിയൻ ഫുട്ബാളിലെ പുതിയ നക്ഷത്രം യൂറി ടൈലിമാൻസ് ഫ്രഞ്ച് ലീഗ് ജേതാക്കളായ എ.എസ് മോണകോയിലേക്ക് കൂടുമാറി. 23 ദശലക്ഷയം യൂറോ കൈമാറ്റത്തുകയിൽ അഞ്ചുവർഷത്തേക്കാണ് 20കാരനായ മിഡ്ഫീൽഡറെ െബൽജിയൻ ക്ലബ് ആൻറർലെക്റ്റിൽനിന്ന് മോണകോ സ്വന്തമാക്കിയത്.
യൂറോപ്പിലെ മികച്ച യുവതാരങ്ങളുടെ പട്ടികയിൽ എണ്ണപ്പെടുന്ന ടൈലിമാൻസിനായി മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇൻറർ മിലാൻ, അത്ലറ്റികോ മഡ്രിഡ് തുടങ്ങിയ വമ്പന്മാർ വലയെറിഞ്ഞിരുന്നുവെങ്കിലും നിലവിൽ ഏറെ ആകർഷകമായ ഫുട്ബാൾ കാഴ്ചവെക്കുന്ന മോണകോയിലേക്ക് ചേക്കേറാൻ ടൈലിമാൻസ് തീരുമാനിക്കുകയായിരുന്നു.
പാരിസ് സെൻറ് ജെർമൻ, ഒളിമ്പിക് ലിയോൺ, ഒളിമ്പിക് മാഴ്സെ തുടങ്ങിയ വമ്പന്മാരെ പിന്തള്ളി ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ മോണകോ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനലിലും കടന്നിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ റഡമൽ ഫാൽകാവോയുടെ നേതൃത്വത്തിൽ 18കാരൻ കൈലിയൻ എംബാംപെ, ബെർണാഡോ സിൽവ, തോമസ് ലെമാർ, ബെഞ്ചമിൻ മെൻഡി തുടങ്ങി ഏറെ പ്രതീക്ഷ നൽകുന്ന യുവതാരങ്ങളുടെ നിരയിലേക്കാണ് ടൈലിമാൻസ് എത്തുന്നത്.
യുവതാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന കോച്ച് ലിയനാർഡോ യാർദിമിെൻറ ടീമിൽ തനിക്ക് അവസരങ്ങൾ നിർലോഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൈലിമാൻസ്.
ആൻറർലെക്റ്റ് യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ടൈലിമാൻസ് 16ാം വയസ്സിൽതന്നെ ഫസ്റ്റ് ടീമിൽ അരങ്ങേറിയാണ് ശ്രേദ്ധയനായത്.
ക്ലബിനായി 150ലധികം മത്സരങ്ങൾ കളിച്ച ടൈലിമാൻസ് ഇൗ സീസണിൽ 37 മത്സരങ്ങളിൽ 13 ഗോളുകളുമായി ആൻറർലെക്റ്റിെൻറ െബൽജിയൻ ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
