Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വിസ്​ താരങ്ങളുടെ...

സ്വിസ്​ താരങ്ങളുടെ വിജയാഹ്ലാദത്തിൽ കോസവൊ രാഷ്​ട്രീയവും

text_fields
bookmark_border
Granit-Xhaka-and-Xherdan-Shaqiri
cancel

മോസ്​കോ: കളിയിൽ രാഷ്​ട്രീയവും ചരിത്രവും ചിലപ്പോഴെങ്കിലും കടന്നു വരാറുണ്ട്​. അത്തരമൊരു മൽസരമായിരുന്നു​​ ലോകകപ്പിൽ ഇത്തവണ സ്വിറ്റസർലാൻറും സെർബിയയുമായി നടന്നത്​. കാരണം മറ്റൊന്നുമല്ല. ​കോസവയിൽ വേരുകളുള്ള മൂന്ന്​ താരങ്ങൾ സ്വിസ്​ ടീമിലുണ്ട്​​.  മത്സരത്തിനു മുമ്പ്​ തന്നെ ഇത്​ വാർത്തയിലിടം പിടിച്ചതുമാണ്​. കോസവയുടെ ദേശീയ ചിഹ്​നമായ ഇരട്ട തലയുള്ള പരുന്തി​​​​െൻറ ചിത്രം ബൂട്ടുകളിലൊന്നിൽ പതിപ്പിച്ചാണ്​ സ്വിസ്​ താരം ജെർദാൻ ഷകീരി മൈതാനത്തിറങ്ങിയത്​. ആദ്യ ബൂട്ടിൽ സ്വീസ്​ പതാകയും. കോസവൊ ചിഹ്​നമുള്ള ബൂട്ടണിഞ്ഞ്​ കളിക്കുമെന്ന്​ ഷകീരി നേരത്തെ പ്രഖ്യാപിച്ചതാണ്​.

സെർബിയക്കെതിരെ ഗോളടിച്ചപ്പോൾ അതൊരു രാഷ്​ട്രീയ പ്രതികാരമായിരുന്നു സ്വിസ്​ താരങ്ങളായ ജെർദാൻ ഷകീരിക്കും ഗ്രാനിത് സാക്കക്കും. ഗോൾ വീണപ്പോൾ താരങ്ങൾ നടത്തിയ വിജയാഹ്ലാദമാണ്​ കായിക ലോകത്ത്​ ഇപ്പോൾ ചർച്ചയാവുന്നത്​. ഇരു കൈകളും നെഞ്ചിൽ ചേർത്ത്​ വെച്ചായിരുന്നു ഇവർ സെർബിയക്കെതിരെ വിജയം ആഘോഷിച്ചത്​. കോസവയുടെ ഇരട്ട തലയുള്ള പരുന്തി​​​​െൻറ ചിഹ്​നമായിരുന്നു ഇതിലൂടെ അവർ ലോകത്തെ കാണിച്ചത്​​. 

വംശീയാധിക്ഷേപത്തി​േൻറയും അടിച്ചമർത്തലി​​​​െൻറയും നീറുന്ന ഒാർമകളോട്​ ഒരു ജനതയുടെ മധുര പ്രതികാരമായാണ്​ ഇൗ വിജയാഹ്ലാദത്തെ കായിക രാഷ്​ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്​. സെർബിയൻ പ്രവിശ്യയായ ​കോസവൊയിൽ വേരുള്ളവരാണ്​ സാക്കയും ഷകീരിയും. സ്വീറ്റ്​സർലാൻറിലേക്ക്​ കുടിയേറി സ്വിസ്​ ടീമി​​​​െൻറ ഭാഗമാവുകയായിരുന്നു അവർ.90കളിൽ  സെർബിയയുടെ വംശീയ അതിക്രമത്തിനിരയായവരാണ്​ കോസവോ-അൽബേനിയൻ വംശജർ. 

അതേ സമയം കളിക്കാരുടെ അമിത രാഷ്​ട്രീയ പ്രകടനങ്ങ​േളാട്​ ​സ്വിസ്​ കോച്ച്​ അതൃപ്​തി അറിയിച്ചു. ഫുട്​ബോളും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്ന്​​ അദ്ദേഹം പറഞ്ഞു. അതിനിടെ ഇരു താരങ്ങൾക്കുമെതിരെ നടപടി ഉണ്ടായേക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationswitzerlandgranit xhakamalayalam newssports newsSerbiaXherdan Shaqirififa football world cup 2018
News Summary - Xherdan Shaqiri’s celebration against Serbia;Switzerland coach unimpressed-sports news
Next Story