സാ​വി ക​ളി മ​തി​യാ​ക്കു​ന്നു

22:42 PM
04/05/2019

മ​ഡ്രി​ഡ്​: മു​ൻ ബാ​ഴ്​​സ​ലോ​ണ താ​രം സാ​വി ഹെ​ർ​ണാ​ണ്ട​സ്​ ഇൗ ​സീ​സ​ണോ​ടെ ​പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളി​നോ​ട്​ വി​ട​ചൊ​ല്ലും. 2015ൽ ​ബാ​ഴ്​​സ​േ​ലാ​ണ​യി​ൽ നി​ന്നും വി​ര​മി​ച്ച താ​രം നി​ല​വി​ൽ ഖ​ത്ത​ർ ക്ല​ബ്​ അ​ൽ സ​അ​ദി​​െൻറ താ​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വി​ര​മി​ക്ക​ൽ പ്ര​ഖ്യ​പി​ച്ച​ത്. ‘‘നീ​ണ്ട 21 വ​ർ​ഷ​​ത്തെ ക​ളി​ജീ​വി​ത​ത്തി​ന്​ അ​വ​സാ​ന​മാ​വു​ക​യാ​ണ്. ബാ​ഴ്​​സ​യി​ലെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ഖ​ത്ത​റി​ൽ ഞാ​ൻ ഫു​ട്​​ബാ​ൾ ജീ​വി​തം ആ​സ്വ​ദി​ച്ചു. അ​ൽ സ​അ​ദി​നൊ​പ്പം നി​ര​വ​ധി കി​രീ​ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ക​ഴി​ഞ്ഞ​ത്​ വ​ലി​യ ഭാ​ഗ്യ​മാ​ണ്​’’-39 കാ​ര​നാ​യ സ്​​പാ​നി​ഷ്​ താ​രം പ​റ​ഞ്ഞു.

വി​ര​മി​ച്ച​ശേ​ഷം ഏ​തെ​ങ്കി​ലും ക്ല​ബി​ൽ പ​രി​ശീ​ല​ക​നാ​യു​ണ്ടാ​വു​മെ​ന്ന്​ താ​രം നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സാ​വി​യു​ടെ ആ​ത്മ​സു​ഹൃ​ത്തും മു​ൻ സ​ഹ​താ​രം കൂ​ടി​യാ​യ ല​യ​ണ​ൽ മെ​സ്സി ആ​ശം​സ​യു​മാ​യെ​ത്തി. സാ​വി​യോ​ടൊ​ത്തു​ള്ള ദി​ന​ങ്ങ​ൾ ക​രി​യ​റി​ലെ മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നെ​ന്ന്​ മെ​സ്സി കു​റി​ച്ചു. ബാ​ഴ്​​സ​ലോ​ണ ത​ന്നെ താ​ര​ത്തെ ജൂ​നി​യ​ർ ടീ​മി​​െൻറ പ​രി​ശീ​ല​ക​നാ​വാ​ൻ ക്ഷ​ണി​ക്കു​മെ​ന്ന്​ സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

Loading...
COMMENTS