ബാഴ്സയിലേക്കു വരും, ഉടനില്ല –സാവി
text_fieldsബാഴ്സലോണ: ബാഴ്സലോണ പരിശീലകനായി ഉടൻ സ്ഥാനമേൽക്കാൻ സജ്ജമല്ലെന്ന് മുൻ താര ം സാവി. ജനുവരിയിൽ പുറത്തായ ഏണസ്റ്റോ വാൽവെർദെയുടെ പിൻഗാമിയായി സാവി പരിശീലകക് കുപ്പായത്തിലെത്തുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘കോ ച്ചെന്ന നിലയിൽ സ്വയംപരീക്ഷണമാണിപ്പോൾ. ബാഴ്സലോണയുടെ കോച്ചാകാൻ പ്രാപ്തനാണെന്ന് എനിക്കുതന്നെ ബോധ്യപ്പെടണം. എങ്കിലും ആ തിരിച്ചുവരവ് എെൻറ സ്വപ്നമാണ്’’ -സാവി പറഞ്ഞു.
ബാഴ്സലോണ എെൻറ വീടും ജീവിതവുമാണെന്ന് മുമ്പും പലപ്പോഴും പറഞ്ഞതാണ്. ആ ടീമിനെ നയിക്കാൻ ആത്മവിശ്വാസം വീണ്ടെടുക്കുേമ്പാഴേ മടങ്ങിവരവുണ്ടാവൂ’’ -സാവി വ്യക്തമാക്കി. നിലവിൽ ഖത്തർ ക്ലബ് അൽസാദിെൻറ പരിശീലകനാണ് സാവി. 2021 ജൂൺ വരെ അവരുമായി കരാറുണ്ട്.
മോശം പ്രകടനത്തെ തുടർന്ന് വാൽവെർദെയെ പുറത്താക്കിയതോടെയാണ് ബാഴ്സലോണ 1991 മുതൽ യൂത്ത് ടീമിലും സീനിയർ ടീമിലുമായി 2015 വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന സാവിയെ കോച്ചായി പരിഗണിക്കുന്ന വാർത്തകൾ പുറത്തുവന്നത്. ക്വിക് സെത്യാനാണ് നിലവിൽ ബാഴ്സയുടെ പരിശീലകൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
